ഫോട്ടോ: പിടിഐ 
Sports

സ്പിന്‍ കെണിയൊരുക്കി ഹസരങ്ക; അഫ്ഗാനെതിരെ ലങ്കയ്ക്ക് ജയിക്കാന്‍ 145 റണ്‍സ്

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 145 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സില്‍ അവസാനിച്ചു. 

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ നാല് ബാറ്റര്‍മാര്‍ നല്‍കിയ സംഭാവനയുടെ ബലത്തിലാണ് അഫ്ഗാന്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

24 പന്തില്‍ 28 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് ടോപ് സ്‌കോറര്‍. രണ്ട് വീതം സിക്‌സും ഫോറും താരം പറത്തി. മറ്റൊരു ഓപ്പണര്‍ ഉസ്മാന്‍ ഗനി (27), മൂന്നാമനായി ക്രീസിലെത്തിയ ഇബ്രാഹിം സാദ്രാന്‍ (22), നജിബുല്ല സാദ്രാന്‍ (18) എന്നിവരും പിടിച്ചു നിന്നു. ഗുല്‍ബാദിന്‍ നയ്ബ് (12), ക്യാപ്റ്റന്‍ മുഹമ്മദ് നബി (13) എന്നിവരാണ് രണ്ടത്തം കടന്ന മറ്റു രണ്ട് പേര്‍. 

ലങ്കന്‍ നിരയില്‍ മനോഹരമായി പന്തെറിഞ്ഞ വാനിന്ദു ഹസരങ്കയുടെ സ്പിന്നാണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തുന്നത് തടഞ്ഞത്. താരം നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി. കസുന്‍ രജിത, ധനഞ്ജയ ഡി സില്‍വി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ