ഫോട്ടോ: എഎഫ്പി 
Sports

സൂപ്പര്‍ 12ല്‍ ജയത്തോടെ തുടങ്ങി ശ്രീലങ്ക, അയര്‍ലന്‍ഡിനെ 9 വിക്കറ്റിന് വീഴ്ത്തി

ചെയ്‌സ് ചെയ്ത് ഇറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി 43 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്ത കുശാല്‍ മെന്‍ഡിസ് ആണ് ടോപ് സ്‌കോറര്‍

സമകാലിക മലയാളം ഡെസ്ക്

ഹൊബാര്‍ട്ട്: ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പര്‍ 12ലേക്ക് എത്തിയ രണ്ട് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ശ്രീലങ്കയ്ക്ക്. 9 വിക്കറ്റിനാണ് അയര്‍ലന്‍ഡിനെ ശ്രീലങ്ക തോല്‍പ്പിച്ചത്. അയര്‍ലന്‍ഡിനെ 128 റണ്‍സില്‍ ഒതുക്കിയതിന് ശേഷം ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 30 പന്തുകള്‍ ശേഷിക്കെ ലങ്ക ജയം തൊട്ടു. 

രണ്ട് വട്ടം ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് പുറത്തേക്ക് വഴി തുറന്ന് സൂപ്പര്‍ 12ലേക്ക് വന്ന അയര്‍ലന്‍ഡിന് പക്ഷേ ലങ്കന്‍ ബൗളിങ്ങിന് മുന്‍പില്‍ തിളങ്ങാനായില്ല. ഇതോടെയാണ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സിലേക്ക് അയര്‍ലന്‍ഡ് ചുരുങ്ങിയത്. 

ചെയ്‌സ് ചെയ്ത് ഇറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി 43 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്ത കുശാല്‍ മെന്‍ഡിസ് ആണ് ടോപ് സ്‌കോറര്‍. 5 ഫോറും മൂന്ന് സിക്‌സും പറത്തി ലങ്കന്‍ ഓപ്പണര്‍ പുറത്താവാതെ നിന്നു. ധനഞ്ജയ ഡി സില്‍ 25 പന്തില്‍ നിന്ന് 31 റണ്‍സുമായി മടങ്ങി. ചരിത അസലങ്ക 31 റണ്‍സോടെ നിന്ന് മറ്റ് അപകടങ്ങളിലേക്ക് വീഴാതെ ടീമിനെ ജയത്തിലേക്ക് എത്തിച്ചു. 

മഹീഷ് തീക്ഷ്ണയും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

വിന്‍ഡിസ് ബാറ്റിങ് നിരയെ വിറപ്പിച്ച ഗാരെത് ഡെലനിക്ക് ശ്രീലങ്കയ്‌ക്കെതിരെ ആ മികവ് കണ്ടെത്താനും കഴിഞ്ഞില്ല. ധനഞ്ജയ ഡി സില്‍വയുടെ വിക്കറ്റാണ് ഗാരെത് ഡെലനി വീഴ്ത്തിയത്. നേരത്തെ ടോസ് നേടി അയര്‍ലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ലങ്ക ആറ് ബൗളര്‍മാരെ ഇറക്കിയപ്പോള്‍ ആറ് പേരും വിക്കറ്റ് വീഴ്ത്തി. 

ലങ്കന്‍ ബൗളര്‍മാരില്‍ ചാമിക കരുണരത്‌നയുടെ ഇക്കണോമി മാത്രമാണ് 7ന് മുകളിലുള്ളത്. മഹീഷ് തീക്ഷ്ണയും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 45 റണ്‍സ് നേടിയ ഹാരി ടെക്ടറാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT