Sri Lanka won by 8 wickets against australia source: icc
Sports

ഓസീസിന്റെ സൂപ്പര്‍ എട്ടു പ്രതീക്ഷയ്ക്ക് തിരിച്ചടി, ശ്രീലങ്ക എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; തകര്‍ത്താടി പതും നിസങ്ക

ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക

സമകാലിക മലയാളം ഡെസ്ക്

കാന്‍ഡി: ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം 12 പന്ത് ബാക്കി നില്‍ക്കേ ശ്രീലങ്ക അനായാസം മറികടക്കുകയായിരുന്നു. പുറത്താകാതെ സെഞ്ച്വറി തികച്ച പതും നിസങ്കയുടെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് അനായാസ വിജയം ഒരുക്കിയത്. നേരത്തെ സിംബാബ് വെയോടും ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു.

52 പന്തിലാണ് നിസങ്ക സെഞ്ച്വറി അടിച്ചത്. അഞ്ചു സിക്‌സിന്റെയും 10 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിങ്‌സ്. കുശാല്‍ മെന്‍ഡിസ് 51 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. നേരത്തെ ഓസ്‌ട്രേലിയ 181 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇന്നിങ്‌സിലെ അവസാന പന്തിലാണ് ഓസ്‌ട്രേലിയ ഓള്‍ഔട്ട് ആയത്.

ഓപ്പണര്‍മാരുടെ മികച്ച തുടക്കം മുതലാക്കാന്‍ ഓസ്‌ട്രേലിയ്ക്ക് സാധിച്ചില്ല. ഒരു ഘട്ടത്തില്‍ 104/0 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ 130/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാകുകയായിരുന്നു.അവസാന ഓവറുകളിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായത് സ്‌കോറിംഗ് വേഗതയുയര്‍ത്തുന്നതിന് ടീമിന് തിരിച്ചടിയായി.

മിച്ചല്‍ മാര്‍ഷ് 27 പന്തില്‍ 54 റണ്‍സും ട്രാവിസ് ഹെഡ് 29 പന്തില്‍ 56 റണ്‍സും നേടിയ ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായ ഓസ്‌ട്രേലിയയെ മധ്യ ഓവറുകളില്‍ ജോഷ് ഇംഗ്ലിസ് (27), ഗ്ലെന്‍ മാക്‌സ്വെല്‍ (22) എന്നിവരുടെ ബാറ്റിംഗ് ആണ് മാന്യമായ സ്‌കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.

Sri Lanka won by 8 wickets against australia

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാടിന്റെ അവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ ശ്രദ്ധിക്കാന്‍ പാടില്ല എന്ന മട്ട്'; ചെണ്ട കൊട്ടില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി

'അനീതിക്കെതിരെ സധൈര്യം പ്രതികരിച്ച ദിനം'; അവള്‍ക്കൊപ്പം ക്യാംപെയ്‌നുമായി ഡബ്ല്യൂസിസി, ചൊവ്വാഴ്ച മൂന്നിടങ്ങളില്‍ മെഴുകുതിരി തെളിയിക്കും

യുഎഇയുടെ വിസ ഗ്രേസ് പിരീഡുകൾ പ്രവാസികൾക്ക് എങ്ങനെ എളുപ്പവഴിയിൽ അറിയാം

ഒരു കോടി രൂപ സമ്പാദിക്കണോ?; പ്രതിമാസം എസ്ഐപിയിൽ എത്ര നിക്ഷേപിക്കണം?

നാദാപുരത്ത് റോഡില്‍ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം; ഏഴുപേര്‍ക്കെതിരെ കേസ്

SCROLL FOR NEXT