ബാറ്റേന്തിയ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, പ്രൊജക്ഷന്‍ ഷോയില്‍ രോഹിത് ശര്‍മ ട്വിറ്റര്‍
Sports

'ക്രിക്കറ്റ് എത്തി, വന്നു ഹായ് പറയു'- ബാറ്റ് ഉയര്‍ത്തിപ്പിടിച്ച് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി

ടി20 ലോകകപ്പ് ആഘോഷമാക്കി അമേരിക്ക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ഇതാദ്യമായാണ് അമേരിക്ക വേദിയായയത്. വെസ്റ്റ് ഇന്‍ഡീസും സഹ ആതിഥേയരാണ്. ക്രിക്കറ്റ് ലോക മാമാങ്കത്തിന്റെ തങ്ങളുടെ മണ്ണിലേക്കുള്ള വരവ് ആഘോഷമാക്കി യുഎസിലെ പത്രങ്ങള്‍.

'ക്രിക്കറ്റ് എത്തി, വന്ന് ഹായ് പറയു'- എന്ന ക്യാപ്ഷനുമായി അമേരിക്കന്‍ പത്രങ്ങള്‍ ഫുള്‍ പേജ് പരസ്യമാണ് നല്‍കിയത്. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ കാനഡയെ തച്ചു തകര്‍ത്ത് അമേരിക്ക ത്രില്ലര്‍ വിജയം പിടിച്ചതും പത്രങ്ങള്‍ ആഘോഷിച്ചു.

വിഖ്യാത ശില്‍പ്പം സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഉയര്‍ത്തിപ്പിടിച്ച കൈകളില്‍ ടോര്‍ച്ച് ലൈറ്റിനു പകരം ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്ന ചിത്രമാണ് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം പത്രം പ്രസിദ്ധീകരിച്ചത്. ഫുള്‍ പേജായിരുന്നു ഈ പരസ്യം.

ലോകകപ്പില്‍ 20 ടീമുകള്‍ മാറ്റുരയ്ക്കുന്നു എന്നതും ഇത്തവണത്തെ പോരാട്ടത്തിന്റെ മറ്റൊരു സവിശേഷതയാണ്. ആദ്യമായാണ് ലോകകപ്പില്‍ ഇത്രയും ടീമുകള്‍ പങ്കെടുക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാധാരണയായി ഐസിസി ലോക പോരാട്ടത്തിനു മുന്‍പ് എല്ലാ ടീമുകളുടേയും ക്യാപ്റ്റന്‍മാരെ അണിനിരത്തി ഐസിസി ഫോട്ടോ ഷൂട്ട് സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതിനും മാറ്റം വന്നു. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ റോക്ക്‌ഫെല്ലര്‍ സെന്റര്‍ കെട്ടിടത്തില്‍ പ്രൊജക്ഷന്‍ ഷോയിലൂടെയാണ് ലോകകപ്പില്‍ കളിക്കുന്ന 20 ടീമുകളുടേയും നായകന്‍മാരെ പ്രദര്‍ശിപ്പിച്ചത്.

ലോകകപ്പിനു ഒരു വര്‍ഷം മുന്‍പ് തന്നെ അമേരിക്ക ഫ്രാഞ്ചൈസി ലീഗ് ക്രിക്കറ്റിനായി വാതിലുകള്‍ തുറന്നിട്ടിരുന്നു. മേജര്‍ ലീഗ് ക്രിക്കറ്റ് എന്ന പേരില്‍ നടത്തിയ പോരാട്ടം വന്‍ വിജയമായിരുന്നു. പിന്നാലെയാണ് ലോകകപ്പും അമേരിക്കന്‍ മണ്ണിലെത്തിയത്.

2028ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റും ഉണ്ടാകും. ഒളിംപിക്‌സിലേക്കുള്ള വരവും അമേരിക്കയില്‍ തന്നെയാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ലോസ് ആഞ്ജലസാണ് 2028ലെ ഒളിംപിക്‌സിനു വേദിയാകുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം