സ്റ്റീവ് സ്മിത്ത് എക്സ്
Sports

സ്മിത്ത് ക്യാപ്റ്റൻ, കമ്മിൻസിന് വിശ്രമം; ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു

നതാന്‍ മക്‌സ്വീനി തിരിച്ചെത്തി, സ്ഥാനം നിലനിര്‍ത്തി കോണ്‍സ്റ്റാസ്, കൂപ്പര്‍ കോണോലി പുതുമുഖം

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ മുൻ നായകൻ സ്റ്റീവ് സ്മിത്ത് നയിക്കും. സ്ഥിരം നായകൻ പാറ്റ് കമ്മിൻസിനു വിശ്രമം അനുവദിച്ചാണ് ടീം പ്രഖ്യാപനം. പരിക്കിന്റെ അസ്വസ്ഥകളെ തുടർന്നാണ് കമ്മിൻസ് പര്യടനത്തിൽ നിന്നു വിട്ടുനിൽക്കുന്നത്.

രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പര്യടനത്തിലെ പരമ്പരയിൽ ഓസീസ് കളിക്കുന്നത്. ഈ മാസം 29 മുതലാണ് ആദ്യ ടെസ്റ്റ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ ഉറപ്പിച്ചതിനാൽ ഓസീസിനു വേവലാതികളില്ലാതെ കളിക്കാനുള്ള അവസരമാണ്.

ഓസ്‌ട്രേലിയ അണ്ടർ 19 ലോകകപ്പ് ക്യാപ്റ്റൻ കൂപ്പർ കോണോലിക്ക് ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളിയെത്തി. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് കളിയിലും അവസരം കിട്ടിയിട്ടും തിളങ്ങാതിരുന്ന ഓപ്പണർ നതാൻ മക്‌സ്വീനിയെ തിരികെ വിളിച്ചു. ഇന്ത്യക്കെതിരായ പോരാട്ടത്തിൽ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്നു താരത്തെ ഒഴിവാക്കിയിരുന്നു.

സ്പിന്നര്‍മാരായ മാറ്റ് കുനമാന്‍, ടോഡ് മര്‍ഫി എന്നിവരും ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ടീമിലില്ല.

ഓസ്‌ട്രേലിയന്‍ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കൂപ്പര്‍ കോണോലി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാറ്റ് കുനമാന്‍, മര്‍നസ് ലാബുഷെയ്ന്‍, നതാന്‍ ലിയോണ്‍, നതാന്‍ മക്‌സ്വീനി, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യു വെബ്സ്റ്റര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

'ഏറ്റവും സമ്മർദ്ദം നിറഞ്ഞ തീരുമാനം, കാലാവസ്ഥ പ്രവചനം മാത്രം നോക്കി അവധി പ്രഖ്യാപിക്കാൻ കഴിയില്ല; തെറ്റായ തീരുമാനം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം'

പാല്‍ച്ചുരം റോഡ് അടച്ചു; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

ഒരാഴ്ചയായി ഭക്ഷണവും വെള്ളവും ഇല്ല, പട്ടിക്കുട്ടിയെ പൂട്ടിയിട്ട് ഉടമസ്ഥന്‍ മടങ്ങി; സഹായം അഭ്യര്‍ഥിച്ച് കുറിപ്പ്

പത്തനംതിട്ടയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യത, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും; ജാഗ്രത വേണമെന്ന് പി സി വിഷ്ണുനാഥ്