ജസ്പ്രിത് ബുംറ പിടിഐ
Sports

'സ്വിങ് ചെയ്യുന്നില്ല, ഈ പിച്ചില്‍ എവിടെ പന്തെറിഞ്ഞിട്ടും കാര്യമില്ല'

ബുംറയുടെ നിരാശ സ്റ്റംപ് മൈക്കില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മഴയെ തുടര്‍ന്നു ആദ്യ ദിവസം 13.2 ഓവര്‍ മാത്രമാണ് കളി നടന്നത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ്.

അതിനിടെ പിച്ചില്‍ നിന്നു തനിക്ക് ഒരു ആനുകൂല്യവും കിട്ടുന്നില്ലെന്ന ബുംറ പറയുന്നത് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. താരത്തിന്റെ നിരാശ സ്റ്റംപ് മൈക്കാണ് പിടിച്ചെടുത്തത്.

കാലവസ്ഥയും പിച്ചും നോക്കിയാണ് രോഹിത് ശര്‍മ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച പിന്തുണ ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്നു കിട്ടിയില്ല. അതു ബുംറയുടെ വാക്കുകള്‍ വ്യക്തം.

'എവിടെ പന്തെറിഞ്ഞിട്ടും ഒരു കാര്യവുമില്ല. സ്വിങ് ചെയ്യിക്കാനേ സാധിക്കുന്നില്ല. അത് ബാറ്റില്‍ തട്ടി ഉയരുകയാണ്'- അഞ്ചാം ഓവര്‍ പന്തെറിഞ്ഞ ശേഷമാണ് ബുംറയുടെ പരാതി പറച്ചില്‍.

അദ്യ ദിനത്തില്‍ 6 ഓവറാണ് ബുംറ പന്തെറിഞ്ഞത്. 8 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം