Subhadeep Ghosh x
Sports

​ഗംഭീറിന്റെ കോച്ചിങ് സംഘത്തിൽ മാറ്റം; ശുഭദീപ് ഘോഷ് പുതിയ ഫീൽഡിങ് പരിശീലകൻ

ശ്രീലങ്കയ്‌ക്കെരായ പരമ്പരയിൽ ടീമിനൊപ്പം ചേരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: പുതിയ ഫീൽഡിങ് പരിശീലകനെ നിയമിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷാണ് ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ച്. ടി ദിലീപിന് പകരക്കാരനായാണ് ശുഭദീപ് ഘോഷ് എത്തുന്നത്. നേരത്തേ ദിലീപിന്റെ കരാർ നീട്ടാൻ ബിസിസിഐ തയ്യാറായിരുന്നില്ല. സിംബാബ്‌വെ പര്യടനത്തിലാണ് ദിലീപ് ഇന്ത്യൻ ടീമിൽ നിന്ന് പടിയിറങ്ങിയത്.

ശ്രീലങ്കയ്‌ക്കെതിരേ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്ന അടുത്ത പോരാച്ചം. ശുഭ്ദീപ് ഘോഷ് ഇന്ത്യൻ പരിശീലക സംഘത്തിന്റെ ഭാഗമായശേഷമുള്ള ആദ്യ പരമ്പര കൂടിയായി ശ്രീലങ്കൻ പോര് മാറും. 57കാരനായ ഘോഷ് 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അസം സീനിയർ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.

ടി ദിലീപിന്റെ കരാർ അവസാനിച്ചെങ്കിലും ഒരു വർഷത്തെ അധിക കാലാവധി നൽകിയിരുന്നു. ഇതോടെയാണ് അദ്ദേഹം തുടർന്നത്. എന്നാൽ പിന്നീട് കരാർ നീട്ടെണ്ടെന്ന തീരുമാനത്തിൽ ബിസിസിഐ എത്തി ഇതോടെയാണ് അദ്ദേഹം ടീം വിട്ടത്.

സഹപരിശീലകനായ ടെൻ ഡോഷെയും ടീമിന്റെ പടിയിറങ്ങിയിരുന്നു. ​ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തിയതിന് പിന്നാലെയാണ് ടെൻ ഡോഷെ അസിസ്റ്റന്റ് കോച്ചായി വന്നത്. ബാറ്റിങ്, ഫീൽഡിങ് വിഭാഗങ്ങളിൽ ഗംഭീറിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു ടെൻ ഡോഷെ. അതിനിടെ സിതാംശു കൊട്ടക്കിനേയും ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായി ബിസിസിഐ നിയമിച്ചിരുന്നു.

Subhadeep Ghosh has replaced T Dilip as the fielding coach of the India men's cricket team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സല്‍ക്കാരമല്ല, അന്ന് വൈകീട്ട് മൂന്നുമണിക്കാണ് ഭക്ഷണം കഴിച്ചത്; അത്ര വലിയ തെറ്റാണെന്ന് അറിയില്ലായിരുന്നു'

കെസിഎൽ ഫാൻ ലീ​ഗ്; വനിതാ ത്രില്ലർ പോരിൽ ക്യുസിഎൽ ക്വീൻസിന് ജയം

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 12 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം: ഡ്രൈവർ,പ്ലംബർ, ഹെൽപ്പർ ഒഴിവുകൾ; നിയമനം അഭിമുഖത്തിലൂടെ

'ഒരു നാള്‍ കമ്യൂണിസം വിജയിക്കും'; വൈറലായി ശോഭിതയുടെ പഴയ വിഡിയോ