ഫോട്ടോ: ട്വിറ്റർ 
Sports

നെഞ്ചില്‍ 'തല'യുടെ കൈയൊപ്പ്! ഗാവസ്‌കറിന് ധോനിയുടെ ഓട്ടോഗ്രാഫ്

ധോനിയും ചെന്നൈ സൂപ്പര്‍ കിങ്‌സും ലാപ്പ് ഓഫ് ഓണര്‍ പരിപാടി ചെയ്യാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗാവസ്‌കര്‍ ധോനിക്ക് അരികിലെത്തി ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ക്ക് ഓട്ടോഗ്രാഫ് എഴുതി ഒപ്പിട്ടു നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുന്‍പാണ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ലോകത്ത് അമ്പരപ്പിച്ച സംഭവങ്ങള്‍. 

ധോനിയും ചെന്നൈ സൂപ്പര്‍ കിങ്‌സും ലാപ്പ് ഓഫ് ഓണര്‍ പരിപാടി ചെയ്യാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗാവസ്‌കര്‍ ധോനിക്ക് അരികിലെത്തി ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. പേനയുമായി എത്തിയ ഗാവസ്‌കറെ ധോനി നിരാശപ്പെടുത്തിയില്ല. 

ഗാവസ്‌കര്‍ ധരിച്ച ഷര്‍ട്ടില്‍ തന്നെ ധോനി ഓട്ടോഗ്രാഫ് എഴുതി കൈയൊപ്പ് പതിച്ചു. ഇതിന്റെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കിട്ടു. 

'ഈ രംഗം നമ്മുടെ ഹൃദയം നേരിട്ട് കീഴടക്കുന്നു'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്. 

ധോനിയെ ആരാണ് സ്‌നേഹിക്കാത്തതെന്ന് ഗാവസ്‌കര്‍ ചോദിച്ചു. അതിശയകരമാണ് ധോനി ഇന്ത്യക്കായി ചെയ്ത കാര്യങ്ങള്‍. നിരവധി യുവാക്കള്‍ക്ക് അദ്ദേഹം മാതൃകയാണ്. ലാപ്പ് ഓഫ് ഓണര്‍ നടക്കുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ താന്‍ ഒരു പേന എടുത്ത് പോക്കറ്റിലിട്ടിരുന്നുവെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: മുഖ്യമന്ത്രി- ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച; ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കത്തില്‍ ഇന്ന് തീരുമാനം, പ്രിയദര്‍ശിനി പദ്ധതി നൂറാംദിനത്തില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്!

പ്രിയദർശിനി നൂറാം ദിനത്തിൽ യാത്രക്കാർക്ക് പുതിയ സമ്മാനവുമായി കെഎസ്ആർടിസി; രണ്ട് പദ്ധതികൾക്ക് ഇന്ന് തുടക്കം