Sunil Gavaskar SM ONLINE
Sports

വാംഖഡെയില്‍ ഇനി സുനില്‍ ഗാവസ്‌കറുടെ പ്രതിമയും

ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്‍മാരായ ബാറ്റര്‍മാരില്‍ എടുത്തുപറയേണ്ട ഒരാളാണ് സുനില്‍ ഗവാസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യ ക്രിക്കറ്റിലെ ഇതിഹാസതാരം സുനില്‍ ഗാവസ്‌കറുടെ വെങ്കലപ്രതിമ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അനാവരണം ചെയ്തു. സ്റ്റേഡിയത്തിലെ ശരദ് പവാര്‍ ക്രിക്കറ്റ് മ്യൂസിയത്തിലാണ് ഗാവസ്‌കറിന്റെ വെങ്കല പ്രതിമയുള്ളത്. സെപ്റ്റംബര്‍ 22 ന് മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്‍മാരായ ബാറ്റര്‍മാരില്‍ എടുത്തുപറയേണ്ട ഒരാളാണ് സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന് സുനില്‍ ഗാവസ്‌കര്‍ നല്‍കിയ നിസ്തുല സംഭാവനകള്‍ക്കുള്ള ആദരവാണിത്. തന്റെ പ്രതിമ കണ്ട ഗാവസ്‌കര്‍ ഏറെ വികാരഭരിതനാവുകയും മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയോഷന്‍ തന്റെ മാതാവിനെപോലെയായിരുന്നു തന്നെ പരിപാലിച്ചിരുന്നതെന്നും ഈ അവസരത്തില്‍ പറയാന്‍ വാക്കുകളിലെന്നും പറഞ്ഞു. ഇത്തരം ആദരം എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും ലഭിച്ചുകൊള്ളണമെന്നില്ലെന്നും അറിയിച്ചു.

തന്റെ കരിയര്‍ പടുത്തുയര്‍ത്തിയതില്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഏറെ സഹായകമായിട്ടുണ്ടെന്നും താന്‍ ബോംബെ സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ മുതലുള്ള ബന്ധമായിരുന്നെന്നും തുടര്‍ന്ന് രഞ്ജി ട്രോഫിയില്‍ മുംബൈക്ക് വേണ്ടിയും തുടര്‍ന്ന് ഇന്ത്യക്കായും കളിക്കമ്പോഴും ഇങ്ങനൊരു മുഹൂര്‍ത്തം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. മുന്‍ ബിസിസിഐ പ്രസിഡന്റ് ശരദ് പവാര്‍ പ്രതിമ അനാവരണ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ക്രിക്കറ്റില്‍ ആദ്യമായി 10000 റണ്‍സ് എന്ന കടമ്പകടന്ന ബാറ്ററാണ് സുനില്‍ ഗാവസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ 29 സെഞ്ച്വറിയെന്ന ലോക റെക്കോഡ് തകര്‍ത്തത് സുനില്‍ ഗാവസ്‌കറായിരുന്നു. പിന്നീട് ഗാവസ്‌കറിന്റെ റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തകര്‍ത്തു.

Sunil Gavaskar Honoured With Statue At MCA Museum, Calls It A ‘Unique Privilege’

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT