സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ സന്‍ദീപ് ശര്‍മയും ഭാര്യ താഷ സാത്വികും സന്‍ദീപ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ സന്‍ദീപ്‌ ശര്‍മ വിവാഹിതനായി; വധു താഷ സാത്വിക്‌

ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കൂട്ടുകെട്ടിന് ചിയേഴ്‌സ് എന്നാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്നുകൊണ്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ സന്‍ദീപ് ശര്‍മ വിവാഹിതനായി. ഏറെ നാളായി സൗഹൃദത്തിലായിരുന്ന താഷ സാത്വിക് ആണ് വധു. 

ജുവല്ലറി ഡിസൈനറാണ് താഷ സാത്വിക്. ദമ്പതിമാര്‍ക്ക് ആശംസ നേര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വിവാഹ വിവരം ആരാധകരെ അറിയിച്ചത്. 2018ല്‍ ഇവരുടെ വിവാ നിശ്ചയം കഴിഞ്ഞിരുന്നു. 

എസ്ആര്‍എച്ച് കുടുംബത്തിലേക്ക് ഒരു കൂട്ടിച്ചേര്‍ക്കല്‍ കൂടി. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കൂട്ടുകെട്ടിന് ചിയേഴ്‌സ് എന്നാണ് ഇരുവര്‍ക്കും ആശംസ നേര്‍ന്നുകൊണ്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കുറിച്ചത്. 

പാട്യാലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ് സന്‍ദീപ് ശര്‍മ തന്റെ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നത്. 2013 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് സന്‍ദീപ്. ഇതുവരെ 95 ഐപിഎല്‍ മത്സരങ്ങളാണ് സന്‍ദീപ് കളിച്ചത്. പഞ്ചാബ് കിങ്‌സ് ആയിരുന്നു സന്‍ദീപിന്റെ ആദ്യ ടീം. 

ഐപിഎല്ലില്‍ മികവ് കണ്ടെത്തിയതോടെ 2015ല്‍ ഇന്ത്യന്‍ ടീമിലേക്കും സന്‍ദീപിന് വിളിയെത്തി. സിംബാബ്വെക്കെതിരെ കളിച്ചായിരുന്നു ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം. ഐപിഎല്ലില്‍ 110 വിക്കറ്റുകളാണ് സന്‍ദീപിന്റെ അക്കൗണ്ടിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)