മെസി എക്‌സ്
Sports

സൂപ്പര്‍ താരം തിരിച്ചെത്തി, ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിനെ പ്രഖ്യാപിച്ച് സ്‌കലോണി

കോപ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെയാണ് മെസിയുടെ കാലിന് പരിക്കേല്‍ക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം ലയണല്‍ മെസി അര്‍ജന്റീനന്‍ ടീമില്‍ തിരിച്ചെത്തി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വെനസ്വല, ബൊളിവിയ ടീമുകള്‍ക്കെതിരെ താരം കളിക്കും.

കോപ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെയാണ് മെസിയുടെ കാലിന് പരിക്കേല്‍ക്കുന്നത്. ലോകകപ്പ് ക്വാളിഫയറിലെ ഒക്ടോബറിലെ മത്സരങ്ങള്‍ക്കുള്ള 27 അംഗ അര്‍ജന്റൈന്‍ ടീമിനെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. മെസി ടീമിനെ നയിക്കും. പൗലോ ഡിബാലയും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടീമില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇല്ല. കളിക്കളത്തിലെ പെരുമാറ്റദൂഷ്യത്തെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ ഫിഫ മാര്‍ട്ടിനെസിനെ വിലക്കിയിരുന്നു.

ഒക്ടോബര്‍ 10 ന് വെനസ്വേല, ഒക്ടോബര്‍ 15 നു ബൊളീവിയ എന്നീ ടീമുകള്‍ക്കെതിരെയാണ് അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത