Supreme Court lifts ban allowing Anurag Thakur to return to BCCI affairs file
Sports

അനുരാഗ് ഠാക്കൂറിന് ബിസിസിഐയിൽ പ്രവർത്തിക്കാം; വിലക്ക് നീക്കി സുപ്രീം കോടതി

ബിസിസിഐയുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്നത്തെ ഐസിസി ചെയർമാൻ ശശാങ്ക് മനോഹറുമായി നടത്തിയ കത്തിടപാടുകളെക്കുറിച്ച് തെറ്റായ സത്യവാങ്മൂലം അനുരാഗ് ഠാക്കൂർ കോടതിയിൽ സമർപ്പിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അനുരാഗ് ഠാക്കൂറിന് ബിസിസിഐ (BCCI)യുടെ ഭരണപരമായ കാര്യങ്ങളിൽ പങ്കാളിയാകുന്നതുമായി ബന്ധപ്പെട്ട വിലക്ക് സുപ്രീംകോടതി നീക്കി. എട്ട് വർഷത്തിലേറെയായി നിലനിന്നിരുന്ന വിലക്കാണ് കോടതി അവസാനിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി ഠാക്കൂറിനെതിരായ വിലക്ക് നീക്കി ഉത്തരവിറക്കിയത്.

ബിസിസിഐയുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്നത്തെ ഐസിസി ചെയർമാൻ ശശാങ്ക് മനോഹറുമായി നടത്തിയ കത്തിടപാടുകളെക്കുറിച്ച് തെറ്റായ സത്യവാങ്മൂലം അനുരാഗ് ഠാക്കൂർ കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇതിനെതിരെ സുപ്രീം കോടതി അനുരാഗ് ഠാക്കൂറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയും സംഭവത്തിൽ കേസെടുക്കാനും ഉത്തരവിട്ടിരുന്നു. ഇതിന് പുറമെ, ബിസിസിഐയുമായി ബന്ധപ്പെട്ട പദവികൾ വഹിക്കുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

2017 ൽ തന്നെ അനുരാഗ് ഠാക്കൂർ നേരിട്ട് കോടതിയിൽ ഹാജരായി വിഷയത്തിൽ മാപ്പ് പറഞ്ഞിരുന്നു. ഇതോടെ ഠാക്കൂറിനെതിരായ കോടതി അലക്ഷ്യ നടപടികളും സംഭവവുമായി ബന്ധപ്പെട്ട കേസുകളും കോടതി ഒഴിവാക്കിയിരുന്നു.

പക്ഷെ, പദവികൾ വഹിക്കുന്നതുമായി ബന്ധപ്പെട്ട വിലക്ക് ഒഴിവാക്കാൻ കോടതി തയ്യാറായിരുന്നില്ല. വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് അനുരാഗ് ഠാക്കൂർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഇന്ന് പുതിയ ഉത്തരവിറക്കിയത്.

Sports news: Supreme Court lifts ban allowing Anurag Thakur to return to BCCI affairs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT