ഫയല്‍ ചിത്രം 
Sports

സുരേഷ് റെയ്‌ന ഐപിഎല്ലിലേക്ക്? ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെടുത്തേക്കും; പ്രതീക്ഷയില്‍ ആരാധകര്‍

ഗുജറാത്ത് ടൈറ്റന്‍സ് റെയ്‌നയെ പകരക്കാരനായി ടീമില്‍ എടുത്തേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുരേഷ് റെയ്‌ന ഐപിഎല്ലിലേക്ക് തിരികെ എത്തിയേക്കുമെന്ന് സൂചന. ഗുജറാത്ത് ടൈറ്റന്‍സ് റെയ്‌നയെ പകരക്കാരനായി ടീമില്‍ എടുത്തേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജേസന്‍ റോയ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഇത്. ജേസന്‍ റോയ്ക്ക് പകരക്കാരന്‍ ആര് എന്ന് ഗുജറാത്ത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റെയ്‌നയ്ക്ക് വേണ്ടി ആരാധകരുടെ മുറവിളി തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഇതിനെ കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

താര ലേലത്തില്‍ റെയ്‌നയ്ക്ക് വേണ്ടി ചെന്നൈയും എത്തിയില്ല

ഐപിഎല്‍ താര ലേലത്തില്‍ റെയ്‌നയെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായിരുന്നില്ല. രണ്ട് കോടി രൂപയായിരുന്നു റെയ്‌നയുടെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിങ്‌സും റെയ്‌നയ്ക്ക് വേണ്ടി ഇറങ്ങാന്‍ തയ്യാറാവാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. 

2020ലെ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറിയതും 2021ലെ ഐപിഎല്‍ സീസണില്‍ മികവ് കാണിക്കാന്‍ കഴിയാതെ വന്നതുമാണ് റെയ്‌നയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ 12 കളിയില്‍ നിന്ന് 160 റണ്‍സ് മാത്രമാണ് റെയ്‌നയ്ക്ക് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 17.77. 

205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് റെയ്‌ന. 32.51 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 5528 റണ്‍സ്. സ്‌ട്രൈക്ക്‌റേറ്റ് 136.76.  ഒരു സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറിയും റെയ്‌നയുടെ അക്കൗണ്ടിലുണ്ട്. 2016,17 സീസണുകളില്‍ ഗുജറാത്ത് ലയേണ്‍സിനെ നയിച്ചതും റെയ്‌ന ആയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT