ഫോട്ടോ: ട്വിറ്റർ 
Sports

'ആരാധകര്‍ക്കായി സര്‍പ്രൈസ്', ഐപിഎല്ലില്‍ ബൗള്‍ ചെയ്യുന്നതിനെ കുറിച്ച് ഹര്‍ദിക് പാണ്ഡ്യ 

ഐപിഎല്‍ 2022 സീസണില്‍ ബൗള്‍ ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അഹമ്മദാബാദ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്‍ 2022 സീസണില്‍ ബൗള്‍ ചെയ്യുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് അഹമ്മദാബാദ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ. ഇത് എല്ലാവര്‍ക്കുമുള്ള സര്‍പ്രൈസ് എന്നാണ് ഹര്‍ദിക്കിന്റെ വാക്കുകള്‍. 

എന്റെ ടീമിന് അറിയാം ഇപ്പോഴത്തെ എന്റെ അവസ്ഥ എന്താണെന്ന്. ഇത് വളരെ അധികം വെല്ലുവിളി നിറഞ്ഞതാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ടീമിന് സംഭാവന നല്‍കുന്ന കളിക്കാരനാണ് ഞാന്‍. നമ്മളെല്ലാവരും വെല്ലുവിളികള്‍ ആഗ്രഹിക്കുന്നു. ആ വെല്ലുവിളികളോട് യുദ്ധം ചെയ്യാനാണ് എനിക്ക് ഇഷ്ടം. വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് എന്നെ കാര്യമായി ബാധിക്കുന്നില്ല. എന്നെ സംബന്ധിച്ച് ഫലമാണ് കാര്യം, ഹര്‍ദിക് പറയുന്നു. 

ഓള്‍റൗണ്ടറാവാനാണ് എപ്പോഴും ശ്രമിക്കുന്നത്

ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ടീമിനായി പല ഓപ്ഷനുകള്‍ നല്‍കാന്‍ എനിക്ക് കഴിയുന്നു. ഓള്‍റൗണ്ടറാവാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്. അതിന് കഴിഞ്ഞില്ലെങ്കില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഞാന്‍ അവിടെ ഉണ്ടാവും. എന്നാല്‍ ബാറ്റിങ്ങും ബൗളിങ്ങും ചെയ്യുന്ന ഹര്‍ദിക് പാണ്ഡ്യ എന്നതാണ് കേള്‍ക്കാന്‍ സുഖം, ഹര്‍ദിക് പാണ്ഡ്യ പറയുന്നു. 

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വെങ്കടേഷ് അയ്യരെയാണ് ഇന്ത്യ പരീക്ഷിച്ചത്. എന്നാല്‍ ന്യൂസിലാന്‍ഡിന് എതിരായ ടി20ക്കും സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിനത്തിനും പിന്നാലെ വെങ്കടേഷ് അയ്യരെ ടീമില്‍ നിന്ന് ഒഴിവാക്കി. വിന്‍ഡിസിന് എതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ഇടം നേടാന്‍ വെങ്കടേഷിന് കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'