Suryakumar Yadav x
Sports

സൂര്യകുമാർ യാദവിനെ മുംബൈ ടീമിനും വേണ്ട!

ആയുഷ് മാത്ര മുംബൈ ടീം വൈസ് ക്യാപ്റ്റൻ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ഇന്ത്യയുടെ മൂന്ന് ഫോർമാറ്റ് ടീമുകളിലും ഇടമില്ലാതെ ഒഴിവാക്കപ്പെട്ട മുൻ നായകൻ സൂര്യകുമാർ യാദ​വിന് മറ്റൊരു തിരിച്ചടി കൂടി. രഞ്ജി ട്രോഫി പോരാട്ടത്തിനുള്ള മുംബൈ ടീമിലേക്കും 36കാരനെ പരി​ഗണിച്ചില്ല. ചണ്ഡീ​ഗഢിനെതിരായ ആദ്യ രഞ്ജി പോരിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ച നായകന്റെ പേര് ഇല്ല. രഞ്ജി കളിക്കാനുള്ള ആ​ഗ്രഹം താരം അറിയിച്ചിരുന്നു. സെലക്ഷനു ലഭ്യമാണെന്ന വിവരവും അദ്ദേഹം നൽകിയിരുന്നു. എന്നാൽ മുംബൈ അധികൃതർ താരത്തെ പരി​ഗണിച്ചില്ല.

ടി20 ലോകകപ്പ് നേടിയതിനു പിന്നാലെ സൂര്യകുമാർ യാ​ദവിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റി ഇന്ത്യ ശ്രേയസ് അയ്യരെ ടി20 നായകനാക്കിയിരുന്നു. ലോകകപ്പിനു ശേഷം സൂര്യക്ക് ഇന്ത്യൻ ടീമിലും ഇടം കിട്ടിയിരുന്നില്ല. കൂടുതൽ റെഡ് ബോൾ ക്രിക്കറ്റ് കളിച്ച് തിരിച്ചുവരാമെന്ന പ്രതീക്ഷയിൽ നിൽക്കെയാണ് മുംബൈ ടീമിലേക്ക് താരത്തെ പരി​ഗണിക്കാതെ തഴഞ്ഞത്. റെഡ് ബോളിലെ സൂര്യയുടെ പ്രകടനത്തിൽ സെലക്ടർമാർ തൃപ്തരല്ലെന്നാണ് വിവരം.

19കാരനായ ആയുഷ് മാത്രയെ വൈസ് ക്യാപ്റ്റനാക്കിയതാണ് മറ്റൊരു ശ്രദ്ധേയ നീക്കം. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ മാത്രം പരിചയമുള്ള മാത്രെയെ ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് കിരീട ജയത്തിലേക്ക് നയിച്ച മികവിന്റെ അടിസ്ഥാനത്തിൽ ഭാവി ക്യാപ്റ്റനായി വളർത്തിടുക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.

സിദ്ധേഷ് ലാ‍ഡാണ് ടീമിന്റെ നായകൻ. ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ യശസ്വി ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർഫറാസ് ഖാനും ടീമിൽ ഇടം കണ്ടെത്തി.

Suryakumar Yadav is running out of options to revive his career, having been dropped from Mumbai's Ranji Trophy team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

സോഷ്യല്‍ മീഡിയ കത്തിച്ച് ഗായത്രി സുരേഷ്; 1000 ഓറയുമായി 'കോപ്പര്‍ വി'; 'ഡിസ്‌കോ' ടീസര്‍

'മലപ്പുറത്തിന്റെ സൗഹൃദ പാരമ്പര്യത്തെ തകർക്കാൻ ആർക്കും കഴിയില്ല': സിപിഎമ്മിന്റെ 'കൊളോണിയൽ ചിന്താഗതി'ക്കെതിരെ ആഞ്ഞടിച്ച് മുസ്‌ലിം ലീഗ്

രണ്ടാം ദിവസവും കുതിച്ച് സെന്‍സെക്‌സ്, ബാങ്ക് ഓഹരികളില്‍ നേട്ടം; എണ്ണവില നൂറ് ഡോളറിന് മുകളില്‍ തന്നെ

ഇടുക്കിയിലെ വന്യജീവി പ്രതിരോധ നടപടികളിൽ രാഷ്ട്രീയ പോര് കനക്കുന്നു: കളക്ടറുടെ ഉത്തരവുകൾ കത്തിച്ച് കേരള കോൺഗ്രസ് (എം)