വിരാട് കോഹ്‌ലി, സൂര്യകുമാര്‍/ഫോട്ടോ: എഎഫ്പി 
Sports

ട്വന്റി20 റാങ്കിങ്ങില്‍ സൂര്യകുമാര്‍ യാദവ് ഒന്നാമത്; കോഹ്‌ലിക്ക് ശേഷം ആദ്യം

പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് സൂര്യകുമാര്‍ യാദവ് ഒന്നാമത് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി20 ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് സൂര്യകുമാര്‍ യാദവ്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് സൂര്യകുമാര്‍ യാദവ് ഒന്നാമത് എത്തിയത്. 

ട്വന്റി20 ബാറ്റേഴ്‌സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍.  കോഹ് ലിയാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. 2021 മാര്‍ച്ചിലാണ് സൂര്യകുമാര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇതിനിടയില്‍ 33 കളിയില്‍ നിന്ന് ഒരു സെഞ്ചുറിയും 11 അര്‍ധ ശതകവും സൂര്യകുമാര്‍ യാദവ് കണ്ടെത്തി. 

863 പോയിന്റോടെയാണ് സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മുഹമ്മദ് റിസ്വാന് 842 പോയിന്റും. ന്യൂസിലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേയാണ് മൂന്നാമത്. 792 പോയിന്റാണ് കോണ്‍വേയ്ക്കുള്ളത്. 

ട്വന്റി20 ലോകകപ്പിലെ സെഞ്ചുറി ഇന്നിങ്‌സിന്റെ ബലത്തില്‍ റൂസോ ടോപ് 10ലേക്ക് എത്തി. ഗ്ലെന്‍ ഫിലിപ്‌സും ആദ്യ 10ല്‍ ഇടം നേടി. ബൗളര്‍മാരില്‍ വാനിന്‍ഡു ഹസരങ്കയാണ് ഒന്നാം സ്ഥാനത്ത്. റാഷിദ് ഖാന്‍ രണ്ടാമതും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

SCROLL FOR NEXT