മുംബൈ ഇന്ത്യന്‍സ് ബാറ്റിങ്: image credit/ Indian Premier League 
Sports

സൂര്യകുമാര്‍ യാദവിന് അര്‍ധ സെഞ്ചുറി; മുംബൈയ്‌ക്കെതിരെ കൊല്‍ക്കത്തയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 162 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 162 റണ്‍സ് വിജയലക്ഷ്യം. സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 36 പന്തില്‍ 52 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ മുംബൈ ഇന്ത്യന്‍സിന് നഷ്ടമായി. തുടര്‍ന്ന് ഇഷാന്‍ കിഷനും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിച്ചുവെങ്കിലും ഇഷാന്‍ കിഷനെ കമ്മിന്‍സ് പുറത്താക്കി. നാലാമനായി ക്രീസില്‍ എത്തിയ സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും കീറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്നാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

തിലക് വര്‍മ്മയും കീറോണ്‍ പൊള്ളാര്‍ഡും അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയപ്പോള്‍ ടീം സ്‌കോര്‍ 150 കടന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് രണ്ടു വിക്കറ്റ് നേടി. ഉമേഷ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ഓരോരോ വിക്കറ്റുകള്‍ വീതം നേടി

ഈ വാര്‍ത്ത വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT