രോഹിത് ശര്‍മ പിടിഐ
Sports

ടി20യില്‍ ഈ നേട്ടം കൊയ്യുന്ന ഒരേയൊരു ഇന്ത്യക്കാരന്‍; 500 ക്ലബിലെത്തി രോഹിത് ശര്‍മ

ലോകക്രിക്കറ്റില്‍ 500 സിക്‌സുകള്‍ എന്ന നേട്ടം കൊയ്യുന്ന അഞ്ചാമത്തെ താരമാണ് രോഹിത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ക്രിക്കറ്റില്‍ 500 സിക്‌സറുകള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ.ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലാണ് രോഹിത് ചരിത്ര നേട്ടത്തിലെത്തിയത്. മത്സരത്തില്‍ രവീന്ദ്ര ജഡേജ എറിഞ്ഞ 11മത്തെ ഓവറിലാണ് രോഹിത് 500 സിക്‌സറുകള്‍ എന്ന നേട്ടം ആഘോഷിച്ചത്.

ലോകക്രിക്കറ്റില്‍ 500 സിക്‌സുകള്‍ എന്ന നേട്ടം കൊയ്യുന്ന അഞ്ചാമത്തെ താരമാണ് രോഹിത്. ടി20യില്‍ 1056 സിക്സറുകള്‍ പറത്തി ക്രിസ് ഗെയ്ല്‍ ബഹുദൂരം മുന്നിലാണ്. കീറോണ്‍ പൊള്ളാര്‍ഡ്(860), ആന്ദ്രെ റസല്‍(678), കോളിണ്‍ മണ്‍റോ(548) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തയിവര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സെഞ്ച്വറി നേടിയിട്ടും മുംബൈക്ക്‌ ജയം സമ്മാനിക്കാനായില്ലെങ്കിലും റണ്‍വേട്ടയില്‍ ടോപ് ഫൈവിലെത്തി രോഹിത് ശര്‍മ. മത്സരത്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ആറ് കളികളില്‍ 261 റണ്‍സുമായാണ് റണ്‍വേട്ടക്കാരില്‍ നാലാമത് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരന്‍

അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ കൂട്ടപ്പിരിച്ചുവിടല്‍; 50% ജീവനക്കാരെ ബാധിക്കും

ഗുരുവായൂരിലെ ക്ഷേത്രത്തിലെ സുരക്ഷാ മുൻകരുതലുകളും ആൾക്കൂട്ട നിയന്ത്രണവും വീണ്ടും ചർച്ചയാകുന്നു

മത്സരയോട്ടത്തിനിടെ മലവിസജ‍ർനം, ബെയ്ജിങ്ങിൽ ഓസ്ട്രേലിയൻ താരം നേരിട്ട അപ്രതീക്ഷിത ശരീരിക അവസ്ഥ, എന്താണ് 'റണ്ണേഴ്സ് ഗട്ട്'?

കോടഞ്ചേരിയിലെ പുഴകളിൽ മുങ്ങിമരണം തുടർക്കഥ: സുരക്ഷയൊരുക്കാൻ അടിയന്തര ഇടപെടൽ വേണം; ഭരണകൂടത്തെ സമീപിച്ച് കയാക്കിങ് താരങ്ങൾ