സഞ്ജു സാംസണ്‍ ഫെയ്‌സ്ബുക്ക്
Sports

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര; സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍, 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

യുവപേസര്‍ മയാങ്ക് യാദവ്, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാകും.

യുവപേസര്‍ മയാങ്ക് യാദവ്, ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. സ്പിന്നര്‍ വരുണ്‍ചക്രവര്‍ത്തി, വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ എന്നിവര്‍ ചെറിയ ഇടവേളക്ക് ശേഷം മടങ്ങിയെത്തിയപ്പോള്‍ ഇഷാന്‍ കിഷനെ പരിഗണിച്ചില്ല. ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് ആദ്യ ടി20 മത്സരം. യുവതാരങ്ങളായ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവരും ടീമിലുണ്ട്. ഒന്‍പതിന് ന്യൂഡല്‍ഹിയിലും 12ന് ഹൈദരാബാദിലുമാണ് മറ്റു മത്സരങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ്(ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ,സഞ്ജു സാംസണ്‍, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മയങ്ക് യാദവ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം