ലോകകപ്പ് കിരീടമുയര്‍ത്തുന്ന ഇന്ത്യന്‍ ടീം എക്സ്
Sports

ബാര്‍ബഡോസ് ത്രില്ലറില്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടങ്ങളുടെ തിളക്കവും, റെക്കോര്‍ഡുകള്‍

2007ലെ പ്രഥമ ലോകകപ്പ് നേട്ടത്തിനു ശേഷം വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ ടീം ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

17 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇന്ത്യ ബാര്‍ബഡോസില്‍ വിരാമമിട്ടത്. ഏകദിനത്തിലും ടി20യിലും ഇതോടെ ഇന്ത്യക്ക് രണ്ട് വീതം ലോക കിരീടങ്ങള്‍. ഏകദിനത്തില്‍ 1983ലും 2011ലും ലോക ചാമ്പ്യന്‍മാര്‍.

റെക്കോര്‍ഡുകള്‍

  • രണ്ട് ടി20 ലോക കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ ടീമായി ഇന്ത്യ മാറി. 2012, 16 വര്‍ഷങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസും 2010, 22 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടും ലോക ജേതാക്കളായി.

  • ടി20 ലോകകപ്പ് ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് കുറിച്ചത്. 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ്. 2021ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ചെയ്‌സ് ചെയ്തു നേടിയ 173 റണ്‍സാണ് പഴങ്കഥയായത്.

  • ടൂര്‍ണമെന്റില്‍ അപരാജിതരായാണ് ഇന്ത്യ കിരീടം നേടിയത്. ടി20 ലോകകപ്പില്‍ ഒരു മത്സരവും തോല്‍ക്കാതെ കിരീടം നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ശ്രീലങ്ക (2009), ഓസ്‌ട്രേലിയ (2010), ഇന്ത്യ (2014), ദക്ഷിണാഫ്രിക്ക (2024) ടീമുകള്‍ നേരത്തെ എല്ലാ മത്സരങ്ങളും വിജയിച്ച് ഫൈനലിലെത്തിയിരുന്നു. എന്നാല്‍ കലാശപ്പോരില്‍ കാലിടറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  • ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ലോകകപ്പ് കിരീടത്തോടെ ഒരു അനുപമ റെക്കോര്‍ഡിട്ടു. അണ്ടര്‍ 19 ലോകകപ്പ് (2008), ഏകദിന ലോകകപ്പ് (2011), ചാമ്പ്യന്‍സ് ട്രോഫി (2013), ടി20 ലോകകപ്പ് (2024) നേട്ടങ്ങളില്‍ പങ്കാളിയായ ഏക താരം.

  • ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആയതോടെ മറ്റൊരു റെക്കോര്‍ഡും കോഹ്‌ലിക്ക്. അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച് പുരസ്‌കാരം നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. 16ാം മാന്‍ ഓഫ് ദി മാച്ചാണ് ഫൈനലില്‍ താരം നേടിയത്. സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് മറികടന്നത്.

  • ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഈ ലോകകപ്പില്‍ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കി. ഇതുവരെ നടന്ന എല്ലാ ടി20 ലോകകപ്പുകളും കളിച്ച ലോക ക്രിക്കറ്റില്‍ രണ്ട് താരങ്ങളില്‍ ഒരാളായി രോഹിത് മാറി. ബംഗ്ലാദേശ് വെറ്ററന്‍ താരം ഷാകിബ് അല്‍ ഹസനാണ് നേട്ടം സ്വന്തമാക്കിയ മറ്റൊരാള്‍.

  • ക്യാപ്റ്റനെന്ന നിലയിലും രോഹിത് മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. അന്താരാഷ്ട്ര ടി20യില്‍ ഒരു ടീമിനെ 50 വിജയങ്ങളിലേക്ക് നയിക്കുന്ന ആദ്യ നായകനായി ഹിറ്റ്മാന്‍.

  • ഈ ലോകകപ്പില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം ജസ്പ്രിത് ബുംറയാണ്. 9ാം എഡിഷനിലെ മികച്ച താരം ബുംറയാണ്. ഒരു ടി20 ലോകകപ്പില്‍ ആദ്യമായാണ് ഒരു സ്‌പെഷലിസ്റ്റ് പേസര്‍ ടൂര്‍ണമെന്റിന്റെ താരമായി മാറുന്നത്. ഈ ലോകകപ്പില്‍ 4.17 ആണ് താരത്തിന്റെ ഇക്കോണമി. ഒരു ടി20 ലോകകപ്പ് എഡിഷനില്‍ ഒരു ബൗളറുടെ ഏറ്റവും കുറവ് ഇക്കോണമി റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.

  • ഒരു ടി20 ലോകകപ്പിന്റെ സിംഗിള്‍ എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോര്‍ഡില്‍ ഇന്ത്യയുടെ അര്‍ഷ്ദീപ് സിങും പേരെഴുതി ചേര്‍ത്തു. 17 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ അഫ്ഗാന്‍ താരം ഫസല്‍ഹഖ് ഫാറൂഖിക്കൊപ്പമാണ് റെക്കോര്‍ഡ് പങ്കിടുന്നത്. ഈ ലോകകപ്പില്‍ അഫ്ഗാന്‍ താരവും 17 വിക്കറ്റുകള്‍ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT