കിരീടം ആര്‍ക്ക്? ഇന്ത്യയ്‌ക്ക് മേല്‍ക്കൈ, ആര് ജയിച്ചാലും റെക്കോര്‍ഡ്, കണക്കുകള്‍ അറിയാം  ഫെയ്‌സ്ബുക്ക്
Sports

കിരീടം ആര്‍ക്ക്? ഇന്ത്യയ്‌ക്ക് മേല്‍ക്കൈ, ആര് ജയിച്ചാലും റെക്കോര്‍ഡ്, കണക്കുകള്‍ അറിയാം

ഐസിസി ട്രോഫിക്കായുള്ള 11 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്

സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ മറുവശത്ത് ആദ്യ ഐസിസി കിരീടമെന്ന സ്വപ്‌നവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

ഐസിസി ട്രോഫിക്കായുള്ള 11 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ അവസാനം നേടിയ ഐസിസി ട്രോഫി. 2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഉദ്ഘാടന പതിപ്പില്‍ കിരീട ജേതാക്കളായതിന് ശേഷം ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടൂര്‍ണമെന്റില്‍ ജസ്പ്രീത് ബുംറയുടെ പ്രകടനമാണ് നിര്‍ണായകമാകുക. ഏഴ് മത്സരങ്ങള്‍ കളിച്ച ബുംറ 13 വിക്കറ്റ് വീഴ്ത്തി. ബുംറയുടെ ഫോം ഫൈനലില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമാണ്.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് കൂറ്റന്‍ ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ ബാറ്റിങ് നിരയില്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്റെ ഫോം പ്രതീക്ഷ നല്‍കുന്നു.

ഈ ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ടീമുകള്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും മാത്രമാണ്.

ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ അപരാജിത കുതിപ്പുമായി ജേതാക്കളായ ഒരു ടീമും ഉണ്ടായിട്ടില്ല

കഴിഞ്ഞ 26 മത്സരങ്ങളില്‍ ഇരുടീമുകളും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ 14 വിജയങ്ങള്‍ ഇന്ത്യ നേടിയപ്പോള്‍ 11 വിജയങ്ങള്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കുള്ളു

ടൂര്‍ണമെന്റില്‍ ഇരു ടീമുകളും വ്യത്യസ്തമായ പ്രകടനമാണ് നടത്തിയത്. ഓസ്ട്രേലിയ, പാകിസ്ഥാന്‍, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകള്‍ക്കെതിരെ രോഹിത്തും സംഘവും മിന്നും ജയം നേടി

ടൂര്‍ണമെന്റില്‍ ഫൈനലിലേക്കുളള് വഴിയില്‍ പല അവസരങ്ങളിലും കഷ്ടിച്ചാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശും നേപ്പാളും അവര്‍ക്ക് മികച്ച വിജയം നല്‍കി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോഹ് ലി, ഋഷഭ് പന്ത് (ഡബ്ല്യുകെ), സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍, സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ് , യശസ്വി ജയ്സ്വാള്‍.

ദക്ഷിണാഫ്രിക്ക സ്‌ക്വാഡ്: എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഒട്ട്നീല്‍ ബാര്‍ട്മന്‍, ജെറാര്‍ഡ് കോറ്റ്സി, ക്വിന്റന്‍ ഡി കോക്ക്(ഡബ്ല്യുകെ), ജോണ്‍ ഫോര്‍ട്യുന്‍, റീസ ഹെന്റിക്സ്, മാര്‍ക്കോ ജാന്‍സന്‍, ഹെയ്ന്റിച് ക്ലാസന്‍, കേശവ് മാഹാരാജ്, ഡേവിഡ് മില്ലര്‍, ആന്റിച് നോര്‍ക്യെ, കഗിസോ റബാഡ, റ്യാന്‍ റിക്കെല്‍ടന്‍, ടബ്രിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്ഥാന സെക്രട്ടറി കളിയാക്കി ചിരിച്ചു', പാര്‍ട്ടിയില്‍ കടുത്ത അവഗണന; അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരന്‍

അരിയാണോ ഗോതമ്പ് ആണോ ആരോ​ഗ്യത്തിന് കൂടുതൽ നല്ലത്?

'ആരായാലും എവിടെ ഒളിച്ചിരുന്നാലും വകവരുത്തും'; പുതിയ നേതാവ് മുജ്തബയെയും വധിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ഇടുക്കിയില്‍ ഓറഞ്ച്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മട്ടന്‍ കഴിച്ചതിനു പിന്നാലെ ഈ അബദ്ധം ഒഴിവാക്കാം; ആരോഗ്യത്തിന് 'പണി'യാകും

SCROLL FOR NEXT