ട്വിറ്റര്‍ 
Sports

'കരീബിയന്‍ സംഗീതം, ഡിജെ!'- ലോകകപ്പ് ഉദ്ഘാടനം ത്രസിപ്പിക്കും

രണ്ട് മണിക്കൂര്‍ നീളുന്ന ഉദ്ഘാടന പരിപാടികള്‍ രണ്ടാം പോരിനു മുന്‍പ് ഗയാനയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഗയാന: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം നാളെ രാവിലെ ആറ് മണിക്കാണ് ഉദ്ഘാടന പോരാട്ടം. ഗയാനയില്‍ നടക്കുന്ന രണ്ടാം പോരിനു മുന്‍പായിരിക്കും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍.

സാധാരണ നിലയില്‍ ഉദ്ഘാടന ചടങ്ങുകള്‍ കഴിഞ്ഞ ശേഷമായിരിക്കും ആദ്യ പോരാട്ടം. എന്നാല്‍ ഇത്തവണ അതു മാറ്റിയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

കരീബിയന്‍ സംഗീതത്തിന്റെ വൈവിധ്യങ്ങളായിരിക്കും ഉദ്ഘാടന വേദിയില്‍ നിറയുക. കരീബിയന്‍ ഗായകന്‍ ഡേവിഡ് റഡ്ഡര്‍, ട്രിനിഡാഡില്‍ നിന്നുള്ള സംഗീതജ്ഞന്‍ രവി ബി, ട്രിനിഡാഡില്‍ നിന്നുള്ള സോക്ക റെക്കോര്‍ഡിങ് ആര്‍ട്ടിസ്റ്റും ഗാനരചയിതാവുമായ ഇര്‍ഫാല്‍ അല്‍വെസ്, കാനഡയില്‍ ജനിച്ച് ട്രിനിഡാഡില്‍ വളര്‍ന്ന പ്രസിദ്ധ ഡിജെ അന എന്നിവര്‍ അണിനിരക്കുന്ന മെഗാ മ്യൂസിക്ക് പരിപാടിയാണ് ഉദ്ഘാടനത്തിന്റെ ഹൈലൈറ്റ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഇത്തവണ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍. വെസ്റ്റ് ഇന്‍ഡീസും പപ്പുവ ന്യൂഗിനിയയും തമ്മിലാണ് രണ്ടാം പോരാട്ടം. ഈ മത്സരത്തിനു മുന്‍പാണ് ഗയാനയില്‍ വച്ച് ഉദ്ഘാടന മഹാമഹം.

നാളെ ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍. പിന്നാലെ രാത്രി എട്ടിനു രണ്ടാം പോരാട്ടം. ഉദ്ഘാടന ചടങ്ങും മത്സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ ഇന്ത്യയില്‍ കാണാം. ഹോട്ട് സ്റ്റാറിലും ലൈവ് സ്ട്രീമിങുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൈക്കൂലിയായി വാങ്ങിയത് 45 ലക്ഷം രൂപ; 'ഓപ്പറേഷന്‍ പാര്‍പ്പിട'ത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

ഭൂമി നൽകിയിട്ടും ജീവനാംശം നൽകിയില്ല; കേസ് കൊടുത്ത വൈരാഗ്യത്തിൽ വയോധികനായ അച്ഛനെ മകൻ ചുറ്റികയ്ക്ക് അടിച്ചു കൊന്നു

നാലാണ്ട് പിന്നിട്ടിട്ടും പുതിയ പാലമില്ല; ധേരംപള്ള നിവാസികൾക്ക് താൽക്കാലിക പാലം മഴക്കാലത്ത് ഭീതിയുടെ പാത

എൻ.സി.സി 'C' സർട്ടിഫിക്കറ്റ് ഉണ്ടോ?, ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; പെൺകുട്ടികൾക്ക് അവസരം

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു