ഇന്ത്യ,പാകിസ്ഥാന്‍ പതാകകളുമായി ആരാധകര്‍/ എഎഫ്പി
Sports

വീണ്ടും ഇന്ത്യ-പാക് പോരാട്ടം; 2026 ടി20 ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

കൊളംബോയിലെ ആര്‍. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2026 ഐസിസി ടി20 ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ട് ഐസിസി. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് വരുന്നത്. ഇതോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് റൗണ്ടില്‍ തന്നെ തീപാറും പോരാട്ടത്തിനാണ് കളമൊരുങ്ങിയത്.

കൊളംബോയിലെ ആര്‍. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുക. ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണെങ്കിലും പാകിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്നത് ശ്രീലങ്കിയിലാണ്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഏഴിന് യുഎഇക്കെതിരെയാകും ഇന്ത്യയുടെ ആദ്യ മത്സരം. ടൂര്‍ണമെന്റിന്റെ ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലില്‍ ഒരു ടീമായി പാകിസ്ഥാന്‍ വന്നാല്‍ കൊളംബോ ആയിരിക്കും വേദി.

യുഎഇ, നെതര്‍ലന്‍ഡ്‌സ്, നമീബിയ ഏന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാകും ഇന്ത്യയും പാകിസ്താനും. ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാബ്വെ, അയര്‍ലന്‍ഡ്, ഒമാന്‍ ടീമുകള്‍ ഗ്രൂപ്പ് ബി-യില്‍. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, നേപ്പാള്‍, ഇറ്റലി ടീമുകള്‍ സി-യിലും ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, കാനഡ, യുഎഇ ടീമുകള്‍ ഗ്രൂപ്പ് ഡി-യിലുമാണ്.

T20 World Cup 2026 Schedule Announcement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT