ടിം സീഫെർടും ഫിൻ അല്ലനും T20 World Cup  AP
Sports

തല്ലി വിറപ്പിച്ച് 'ക്ലിനിക്കല്‍' കിവികള്‍! ജയം 10 വിക്കറ്റിന്

ടിം സീഫെര്‍ട് 89 നോട്ടൗട്ട്, ഫിന്‍ അല്ലന്‍ 84 നോട്ടൗട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടി20 ലോകകപ്പില്‍ യുഎഇക്കിതിരെ ക്ലിനിക്കല്‍ ചെയ്‌സുമായി ന്യൂസിലന്‍ഡ്. കിവികള്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറുയര്‍ത്തി. ന്യൂസിലന്‍ഡ് ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 15.2 ഓവറില്‍ 175 റണ്‍സ് അടിച്ച് വിജയം സ്വന്തമാക്കി.

ഓപ്പണര്‍മാരായ ടിം സീഫെര്‍ടും ഫിന്‍ അല്ലനും അര്‍ധ സെഞ്ച്വറികളുമായി പുറത്താകാതെ കോട്ട കെട്ടിയതോടെ യുഎഇ ബൗളിങ് താളം തെറ്റി. ടിം സീഫെര്‍ട് 42 പന്തില്‍ 12 ഫോറും 3 സിക്‌സും സഹിതം 89 റണ്‍സുമായും അല്ലന്‍ 50 പന്തില്‍ 5 വീതം സിക്‌സും ഫോറും സഹിതം 84 റണ്‍സും വാരിയാണ് കിവികളെ വിജയ തീരത്തെത്തിച്ചത്. തുടരെ രണ്ടാം ജയവുമായി അവര്‍ മുന്നേറ്റം തുടരുന്നു.

ടോസ് നേടി യുഎഇ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങി. ന്യൂസിലന്‍ഡിനു മുന്നില്‍ അവര്‍ ഭേദപ്പെട്ട സ്‌കോറും ഉയര്‍ത്തി. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, അലിഷാന്‍ ഷറഫു എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവിലാണ് യുഎഇ പൊരുതി നോക്കാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഞ്ചാമനായി ക്രീസിലെത്തിയ മായങ്ക് കുമാറും നിര്‍ണായക സംഭാവന നല്‍കി.

സ്‌കോര്‍ 12ല്‍ എത്തിയപ്പോള്‍ യുഎഇക്ക് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വസീം- ഷറഫു സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്നു 107 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

വസീം പുറത്താകാതെ നിന്നു. താരം 45 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 66 റണ്‍സെടുത്തു. ഷറഫു 47 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 55 റണ്‍സും കണ്ടെത്തി. മായങ്ക് കുമാര്‍ 13 പന്തില്‍ 2 ഫോറും ഒരു സിക്സും തൂക്കി 21 റണ്‍സും അടിച്ചെടുത്തു.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്നര്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

T20 World Cup: Allen and Seifert's record opening stand gives New Zealand their second win in a row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

ദമ്പതികള്‍ക്ക് നല്ല സമയം, വീട്ടില്‍ സന്തോഷ അന്തരീക്ഷം

Today's Rashi Phalam may 14|സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി, സന്തോഷവാർത്ത പ്രതീക്ഷിക്കാം

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

SCROLL FOR NEXT