കാനഡയെ തോൽപ്പിച്ച് അമേരിക്ക image credit: T20 World Cup
Sports

പത്തു സിക്‌സുകള്‍, താണ്ഡവമാടി ആരോണ്‍ ജോണ്‍സ്; ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ അമേരിക്കയ്ക്ക് ജയം

ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അമേരിക്കയ്ക്ക് ജയം

സമകാലിക മലയാളം ഡെസ്ക്

ഡല്ലാസ്: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അമേരിക്കയ്ക്ക് ജയം. കാനഡ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ രണ്ട് ഓവറും രണ്ടു പന്തും ബാക്കിനില്‍ക്കേയാണ് അമേരിക്ക മറികടന്നത്. കാനഡ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷത്തിലാണ് അമേരിക്ക കൈപ്പിടിയിലാക്കിയത്.

ആരോണ്‍ ജോണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അമേരിക്കയ്ക്ക് വിജയം സമ്മാനിച്ചത്. 40 പന്തില്‍ പുറത്താകാതെ 94 റണ്‍സ് ആണ് ആരോണ്‍ ജോണ്‍സ് നേടിയത്. പത്തു സിക്‌സുകളുടെ അകമ്പടിയോടെയായിരുന്നു ജോണ്‍സിന്റെ വെടിക്കെട്ട് ബാറ്റിങ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാനഡ നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സ് നേടിയത്. ടോസ് നേടിയ അമേരിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കാനഡയ്ക്ക് വേണ്ടി നവ്നീത് ധലിവാള്‍ (61 റണ്‍സ്), നിക്കോളാസ് കീര്‍ട്ടണ്‍ (51) എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. 44 പന്തില്‍ നിന്നാണ് നവ്നീത് 61 റണ്‍സ് നേടിയത്. ആറു ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെയായിരുന്നു 61 റണ്‍സ്. കീര്‍ട്ടണ്‍ 31 പന്തില്‍ നിന്നാണ് അര്‍ധശതകം തികച്ചത്. രണ്ട് സിക്സിന്റെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്സ്.

അവസാന ഓവറുകളില്‍ 16 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് മോവ വെട്ടിക്കെട്ട് ബാറ്റിങ് ആണ് പുറത്തെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT