മനന്‍ ഹിംഗ്രാജിയ T20 World Cup x
Sports

'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?'

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോട് നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റ് ടീമിന്റെ ആഭ്യര്‍ഥന

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ സന്ദര്‍ശക ടീമുകള്‍ ആതിഥേയ രാജ്യത്തെ ആഭ്യന്തര താരങ്ങളെ പരീശിലനത്തില്‍ സഹായിക്കാനായി വിട്ടുനല്‍കാന്‍ അതത് ക്രിക്കറ്റ് അസോസിയേഷനുകളോട് ആവശ്യപ്പെടാറുണ്ട്. പ്രത്യേകിച്ച് റിസ്റ്റ്, മിസ്ട്രി സ്പിന്നര്‍മാരെ ഒക്കെയാണ് ഇത്തരത്തില്‍ മറ്റ് ടീമുകള്‍ തേടാറുള്ളത്.

എന്നാല്‍ നെതര്‍ലന്‍ഡ്‌സ് ടീം കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോടു ഒരുകാര്യം ആവശ്യപ്പെട്ടു. അവര്‍ക്ക് നെറ്റ് പരിശീലനത്തിനായി ഒരു ബാറ്ററെ വേണം എന്നായിരുന്നു ആവശ്യം. ഒരു ഇടം കൈ ബാറ്റര്‍ തന്നെ വേണമെന്നും അവര്‍ പ്രത്യേകം വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കെതിരെയാണ് ഇനി നെതര്‍ലന്‍ഡ്‌സിന്റെ ടി20 ലോകകപ്പിലെ പോരാട്ടം. ഈ മത്സരം അവരെ സംബന്ധിച്ചു അതി നിര്‍ണായകമാണ്. നിലവില്‍ മൂന്ന് കളികളില്‍ ഒരു ജയമാണ് അവര്‍ക്കുള്ളത്. അവസാന പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ വിജയിക്കുകയാണ് ഓറഞ്ച് സംഘം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് നെതര്‍ലന്‍ഡ്‌സ് ഇടം കൈയന്‍ ബാറ്ററെ വച്ച് പരിശീലിക്കാനുള്ള തീരുമാനം എടുത്തത്.

ഇന്ത്യയുടെ ആറ് മുന്‍നിര ബാറ്റര്‍മാര്‍ ഇടം കൈയന്‍മാരാണ്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ ഇടം കൈ ബാറ്റര്‍മാര്‍. നെതര്‍ലന്‍ഡ്‌സ് ടീമിന്റെ മുന്‍നിരയില്‍ ഒരു ഇടംകൈയന്‍ ബാറ്ററുമില്ല. ഇതോടെയാണ് അവര്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയനേഷനോട് ആവശ്യം ഉന്നയിച്ചത്.

ഗുജറാത്ത് അസോസിയേഷന്‍ നെതര്‍ലന്‍ഡ്‌സിന്റെ ആവശ്യം പരിഗണിച്ച് ഒരു താരത്തെ പരിശീലന മൈതാനത്തേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഗുജറാത്ത് രഞ്ജി ടീം ക്യാപ്റ്റന്‍ മനന്‍ ഹിംഗ്രാജിയയാണ് ഓറഞ്ച് സംഘത്തിലെ ബൗളര്‍മാര്‍ക്കു പരിശീലിക്കാനായി എത്തിയ നെറ്റ് ബാറ്റര്‍. ഗുജറാത്തിന്റെ രഞ്ജി പോരാട്ടങ്ങള്‍ നേരത്തെ തന്നെ അവസാനിച്ചതിനാല്‍ താരങ്ങള്‍ വ്യക്തിപരമായ പരിശീലനങ്ങളുടെ തിരക്കിലായിരുന്നു. അതിനിടെയാണ് 27കാരനായ ഗുജറാത്ത് നായകന് അപ്രതീക്ഷിത വിളിയെത്തിയത്.

മനന്‍ ഹിംഗ്രാജിയയെ നെതര്‍ലന്‍ഡ്‌സ് കോച്ച് റയാന്‍ കുക്ക് സ്വീകരിച്ചു. പിന്നീട് ഓറഞ്ച് ടീമിനൊപ്പം 2 മണിക്കൂറോളം പരിശീലനം നടത്തിയാണ് താരം കളം വിട്ടത്.

T20 World Cup, Gujarat captain Manan Hingrajia: Cricket Netherlands approached the GCA with an unusual request

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

സെലക്ടർമാരേ, കണ്ണ് തുറന്നു നോക്കുക; ജമ്മു കശ്മീരിനെതിരെ എട്ട് വിക്കറ്റ് നേടി മുഹമ്മദ് ഷമി (വിഡിയോ)

പാക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ?; എന്നാൽ ഇതുകൂടി അറിഞ്ഞിരിക്കുക

തുരുമ്പ് പിടിച്ച ഇരുമ്പ് ചട്ടികൾ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി

'പൈസ വാങ്ങുന്ന നായകന്മാർ പ്രൊമോഷന് നിൽക്കണം, അല്ലെങ്കിൽ പൈസ വാങ്ങരുത്'; 'വലതുവശത്തെ കള്ളൻ' ആദ്യ നഷ്ട സിനിമയെന്ന് ജോബി ജോർജ്

SCROLL FOR NEXT