T20 World Cup india vs pakistan ap
Sports

സഞ്ജു ഇല്ല, അഭിഷേക് തിരിച്ചെത്തി, കുല്‍ദീപും ടീമില്‍; പാകിസ്ഥാന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്

ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് എടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ അല്‍പ്പ സമയത്തിനകം. ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിനയച്ചു.

അഭിഷേക് ശര്‍മ ഇലവനില്‍ തിരിച്ചെത്തി. സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ നിന്നു പുറത്തായി. അഭിഷേകിനൊപ്പം സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തി. അര്‍ഷ്ദീപ് സിങിനെ ഒഴിവാക്കിയാണ് ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയത്.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ.

തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ജയിക്കുന്ന ടീമിന് സൂപ്പര്‍ 8ല്‍ സീറ്റുറപ്പിക്കാം.

T20 World Cup india vs pakistan Match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്കോക്കിലും സിഡ്‌നിയിലും ജയിച്ചു, ഇനി കൊളംബോ! ഇന്ത്യന്‍ ക്രിക്കറ്റിന് 'സൂപ്പര്‍ സണ്‍ഡേ'; ഓസീസിനെയും വീഴ്ത്തി

കെഎല്‍ രാഹുലിനും ദേവ്ദത്ത് പടിക്കലിനും സെഞ്ച്വറി; രഞ്ജിയില്‍ സെമിയില്‍ കര്‍ണാടകയ്ക്ക് മിന്നും തുടക്കം

സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരായ അവിശ്വാസ പ്രമേയം മാര്‍ച്ച് 9 ന് ലോക്‌സഭ പരിഗണിക്കും; ചര്‍ച്ചയും വോട്ടെടുപ്പും ഉണ്ടാകുമെന്ന് സര്‍ക്കാര്‍

മാറിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഡല്‍ഹി തിരിച്ചറിയണം; ബംഗ്ലാദേശിനെതിരായ ഒരു പ്രവര്‍ത്തനത്തിലും ഇന്ത്യ പങ്കാളിയാകരുത് : താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ്

ആയിരങ്ങള്‍ സാക്ഷി, ആലിന്‍ ഷെറിന് വിട നല്‍കി കേരളം; മൃതദേഹം സംസ്‌കരിച്ചു

SCROLL FOR NEXT