ഇന്ത്യന്‍ ടീം  ട്വിറ്റര്‍
Sports

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സി പുറത്തിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി പുറത്തിറക്കി. ഇന്ത്യൻ ടീമിന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം പേജ് വഴിയാണ് പുതിയ ജേഴ്സി അവതരിപ്പിച്ചത്. നീല, ഓറഞ്ച് നിറങ്ങളുടെ മിക്സാണ് ജേഴ്സിയിൽ. ജേഴ്സി അവതരണത്തിന്റെ കമ്പ്യൂട്ടർ ​ഗ്രാഫിക്സ് വീഡിയോയും പുറത്തിറങ്ങി.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും സഹ താരങ്ങളും പരിശീലനം നടത്തുന്നതിനിടെ ഹെലികോപ്റ്ററിൽ ജേഴ്സി ​ഗ്രൗണ്ടിൽ എത്തുന്നതായാണ് വീഡിയോയിൽ. രോഹിത് ശർമ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് വീഡിയോയിലുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‌അതേസമയം ഇന്ത്യൻ താരങ്ങൾ ജേഴ്സിയണിഞ്ഞുള്ള ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. അ‍‍ഡിഡാസാണ് ജേഴ്സി നിർമാതാക്കൾ.

ജൂൺ 2 മുതലാണ് ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ജൂൺ 29നാണ് ഫൈനൽ. യുഎസ്, വെസ്റ്റ് ഇൻ‍ഡീസ് എന്നിവിടങ്ങളിലായാണ് ഇത്തവണ പോരാട്ടം. ജൂൺ അഞ്ചിനു അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഇന്ത്യ- പാക് പോരാട്ടം ജൂൺ 9നും അരങ്ങേറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക