കൊളംബോ: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന് ജയിക്കാന്‍ 148 റണ്‍സ്. നെതര്‍ലന്‍ഡ്‌സിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 19.5 ഓവറില്‍ 147 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചു.
37 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡേസാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ബാസ് ഡെ ലീഡ് (30), ഓപ്പണര്‍ മിഷേല്‍ ലെവിറ്റ് (24), കോളിന്‍ അക്കര്‍മാന്‍ (20) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്.
പാകിസ്ഥാനായി സല്‍മാന്‍ മിര്‍സ 3 വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമദ്, സയിം അയൂബ് എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി. ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates