റുതര്‍ഫോര്‍ഡ് പിടിഐ
Sports

വീണ്ടും തോറ്റു, ന്യൂസിലന്‍ഡ് പുറത്തേക്ക്? വിന്‍ഡീസ് സൂപ്പര്‍ എട്ടില്‍

39 പന്തില്‍ 6 സിക്‌സും 2 ഫോറും സഹിതം റുതര്‍ഫോര്‍ഡ് 68 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ടറൗബ: ന്യൂസിലന്‍ഡിനെ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍. ഗ്രൂപ്പ് സി പോരില്‍ 13 റണ്‍സിന്റെ ജയം പിടിച്ചാണ് വിന്‍ഡീസിന്റെ മുന്നേറ്റം. തുടരെ രണ്ട് കളികള്‍ തോറ്റ് ന്യൂസിലന്‍ഡ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായി. അവരുടെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ക്കും വലിയ തിരിച്ചടി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് എടുത്തത്. കിവികളുടെ പോരാട്ടം 9 വിക്കറ്റിന് 136 റണ്‍സില്‍ അവസാനിച്ചു.

അവസാന ഓവറില്‍ ന്യൂസിലന്‍ഡിനു 33 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കിവി സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ വിന്‍ഡീസിനെ മൂന്ന് സിക്‌സുകള്‍ പറത്തി ഞെട്ടിച്ചെങ്കിലും ആവശ്യമുള്ള റണ്ണിലെത്താന്‍ അവര്‍ക്ക് പക്ഷേ സാധിച്ചില്ല. അവസാന ഓവറിന്റെ ഒന്ന്, രണ്ട്, നാല് പന്തുകളാണ് താരം സിക്‌സര്‍ പറത്തിയത്.

33 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 40 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്പാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഫിന്‍ അല്ലന്‍ 26 റണ്‍സും എടുത്തു. 12 പന്തില്‍ മൂന്ന് സിക്‌സുകള്‍ പറത്തി 21 റണ്‍സ് വാരിയ സാന്റ്‌നറാണ് തിളങ്ങിയ മറ്റൊരാള്‍.

നായകന്‍ കെയ്ന്‍ വില്യംസന്‍, രചിന്‍ രവീന്ദ്ര, ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ എന്നിവരെല്ലാം പരാജയമായി.

വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഗുഡാകേഷ് മോട്ടി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. അകീല്‍ ഹുസൈന്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിയാണെന്നു കിവി ബൗളര്‍മാര്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കി. ഒരു ഘട്ടത്തില്‍ വിന്‍ഡീസിനു 30 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് അവര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സിലേക്കും വീണു.

എന്നാല്‍ ഷെര്‍ഫന്‍ റുതര്‍ഫോര്‍ഡിന്റെ മിന്നലടി കിവികളുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. ഒരറ്റത്ത് താരം ഒറ്റയ്ക്ക് പൊരുതി. 39 പന്തില്‍ ആറ് സിക്‌സും രണ്ട് ഫോറും സഹിതം താരം 68 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു.

നിക്കോളാസ് പൂരന്‍ 12 പന്തില്‍ 17 റണ്‍സെടുത്തു. അകീല്‍ ഹുസൈന്‍ (15), ആന്ദ്ര റസ്സല്‍ (14), റൊമാരിയോ ഫെഫേര്‍ഡ് (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

കിവികള്‍ക്കായി ട്രെന്റ് ബോള്‍ട്ട് മാരകമായി പന്തെറിഞ്ഞു. താരം നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. ജിമ്മി നീഷം, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT