സഞ്ജു സാംസണ്‍ വീഡിയോ ദൃശ്യം
Sports

'എട മോനെ, ഹാപ്പിയല്ലേ'- ടീം ഇന്ത്യ വിമാനത്തില്‍ സഞ്ജു 'രംഗണ്ണന്‍' (വീഡിയോ)

വിമാനത്തിന്റെ വാതിലിനരികിലേക്ക് ലഗേജുമായി നീങ്ങുന്നതിനിടെയാണ് സഞ്ജുവിന്റെ ഡയലോഗ്

Author : സമകാലിക മലയാളം ഡെസ്ക്

സെന്റ് ലൂസിയ: ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തിനായി സെന്റ് ലൂസിയയില്‍ എത്തി. ഇപ്പോള്‍ വൈറലായി മാറുന്നത് ടീം അംഗങ്ങള്‍ വിമാനത്തില്‍ നിന്നു ഇറങ്ങുന്നതിനിടെ സഞ്ജു സാംസണ്‍ പറഞ്ഞ ഡയലോഗാണ്.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ഫഹദ് ഫാസിലിന്റെ ആവേശം സിനിമയിലെ ഡയലോഗാണ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിമാനത്തില്‍ വച്ച് സഞ്ജു പറയുന്നത്. ഇതാണ് ആരാധകര്‍ ഏറ്റെടുത്തത്. വിമാനത്തിന്റെ വാതിലിനരികിലേക്ക് ലഗേജുമായി നീങ്ങുന്നതിനിടെയാണ് സഞ്ജുവിന്റെ ഡയലോഗ്.

'എട മോനെ, ഹാപ്പിയല്ലേ'- എന്നായിരുന്നു സഞ്ജുവിന്റെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിനിമയില്‍ പല ഘട്ടങ്ങളിലാണ് ഫഹദ് മറ്റുള്ളവരെ സംബോധന ചെയ്യുന്നത് 'എട മോനെ' എന്നു വിളിച്ചാണ്. 'മക്കള്‍ ഹാപ്പിയല്ലേ' എന്ന ഡയലോഗും സിനിമയിലുണ്ട്. മിഥുന്‍ ജയ് ശങ്കര്‍ അവതരിപ്പിച്ച ബിബി എന്ന കഥാപാത്രത്തിന്റെ അമ്മയാണ് ഇടക്കിടെ ഈ ഡയലോഗ് പറയുന്നത്. രണ്ടും ചേര്‍ത്തായിരുന്നു സഞ്ജുവിന്റെ 'ആവേശം!'

ടി20 ലോകകപ്പില്‍ ഇന്ന് രാത്രി എട്ട് മണി മുതലാണ് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം. നിലവില്‍ ഇന്ത്യ സെമിക്കരികിലാണ്. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം ജയിച്ചാല്‍ ഇന്ത്യ സെമി ഉറപ്പിക്കും. 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജുവിനു ഇതുവരെ പ്ലെയിങ് ഇലവനില്‍ ഇടം കിട്ടിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്