നാല് വിക്കറ്റ് പ്രകടവുമായി അര്‍ഷ്ദീപ്; യുഎസ്എയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 111 റണ്‍സ് വിജയലക്ഷ്യം 
Sports

നാല് വിക്കറ്റ് പ്രകടനവുമായി അര്‍ഷ്ദീപ്; യുഎസ്എയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 111 റണ്‍സ് വിജയലക്ഷ്യം

അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍(24), കൊറി ആന്‍ഡേഴ്സന്‍(14) എന്നിവരുടെ ഇന്നിങ്‌സുകള്‍ ടീമിനെ 14.4 ഓവറില്‍ 81 ല്‍ എത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ യുഎസ്എയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 111 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് യുഎസ്എ 110 റണ്‍സ് സ്‌കോര്‍ ചെയ്തത്. 23 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത നിതീഷ് കുറമാറാണ് യുഎസ്എയുടെ ടോപ് സ്‌കോറര്‍. 30 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത സ്റ്റീവന്‍ ടെയലറും മികച്ച ബാറ്റിങ് കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിങ്‌സ് തുറക്കും മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഷയാന്‍ ജഹാംഗിറിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങിനായിരുന്നു വിക്കറ്റ്. പിന്നീട് 3ന് വരണ്ട്, 25 ന് മൂന്ന്, 56 ന് നാല് എന്നിങ്ങനെ യുഎസിന്റെ വിക്കറ്റുകള്‍ വീണു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ചാം വിക്കറ്റില്‍ നിതീഷ് കുമാര്‍(24), കൊറി ആന്‍ഡേഴ്സന്‍(14) എന്നിവരുടെ ഇന്നിങ്‌സുകള്‍ ടീമിനെ 14.4 ഓവറില്‍ 81 ല്‍ എത്തിച്ചു. എന്നാല്‍ നീതീഷ് കുമാര്‍ പുറത്താതിന് പിന്നാലെ യുഎസ്എയുടെ വിക്കറ്റുകള്‍ വീണ്ടും തുടര്‍ച്ചയായി വീണു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എടുക്കാനെ ടീമിന് കഴിഞ്ഞുള്ളു.

ഇന്ത്യക്കായി നാല് വിക്കറ്റ് പ്രകടനത്തോടെ അര്‍ഷ്ദീപ് സിങ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഹര്‍ദിക് പാണ്ഡ്യ രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം