Tanvi Sharma x
Sports

മുന്‍ ലോക ചാംപ്യനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം! ഒകുഹാരയെ വീഴ്ത്തി 16കാരി തന്‍വി ശര്‍മ

സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി ഇന്ത്യന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുന്‍ ബാഡ്മിന്റണ്‍ ലോക ചാംപ്യനും ജപ്പാന്‍ താരവുമായ നോസോമി ഒകുഹാരയെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരിയായ താരം തന്‍വി ശര്‍മ. വനിതാ സിംഗിള്‍സ് ത്രില്ലര്‍ പോരാട്ടത്തില്‍ ജയം പിടിച്ച് മുന്‍ ലോക ചാംപ്യനെ ഞെട്ടിച്ച ഇന്ത്യന്‍ കൗമാരക്കാരി സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

പഞ്ചാബില്‍ നിന്നുള്ള തന്‍വി ആദ്യ സെറ്റ് കൈവിട്ട ശേഷം തുടരെ രണ്ട് സെറ്റുകള്‍ പൊരുതി നേടിയാണ് വിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്. സ്‌കോര്‍: 13-21, 21-16, 21-19. 2017ലെ വനിതാ ലോക ചാംപ്യനാണ് ഒകുഹാര.

മുന്‍ ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരമായ തന്‍വി ഈ വര്‍ഷം നേരത്തെ ചരിത്രമെഴുതിയിരുന്നു. ബാഡ്മിന്റണ്‍ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പിന്റെ സിംഗിള്‍ എഡിഷനില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് തന്‍വി സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു. മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലവും താരം സ്വന്തമാക്കി.

2024ല്‍ ബാഡ്മിന്റണ്‍ ഏഷ്യാ ടീം ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ ടീം ചരിത്ര നേട്ടത്തിലെത്തിയിരുന്നു. അന്ന് ഇന്ത്യന്‍ ടീമില്‍ തന്‍വിയും അംഗമായിരുന്നു.

പുരുഷ താരങ്ങളുടെ സിംഗിള്‍സില്‍ മലയാളി താരം എച്എസ് പ്രണോയിയെ ഇന്ത്യയുടെ മറ്റൊരു യുവ താരം ഞെട്ടിച്ചു. മന്‍രാജ് സിങാണ് ലോക ചാംപ്യന്‍ഷിപ്പ് വെങ്കല ജേതാവായ പ്രണോയിയെ അട്ടിമറിച്ചത്. 21-15, 21-18 എന്ന സ്‌കോറിനാണ് പ്രണോയ് വീണത്.

Tanvi Sharma upset former world champion Nozomi Okuhara to reach Syed Modi International quarterfinals in Lucknow on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത്രയും പീക്കായി നില്‍ക്കുന്ന സമയത്ത് ഈ മരുന്ന് ആരാണ് തന്നത്, നിങ്ങളെ കൊല്ലാനായിരുന്നോ?'

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിനല്‍കും; തട്ടിപ്പില്‍ വീഴരുത്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

'മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷനാണോ?; അനുഭവസമ്പത്തുള്ളവര്‍ അവിടെയുള്ളത് കൊണ്ടാണോ യുവതി അവിടെ പരാതി നല്‍കിയത്?'

എന്‍ജിന്‍ ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചു; ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു

ഗുരുവായൂര്‍ ഏകാദശി മഹോത്സവം; ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി

SCROLL FOR NEXT