ഫോട്ടോ: ട്വിറ്റർ 
Sports

രാഹുല്‍ ദ്രാവിഡിന്റെ ജന്മദിനം ആഘോഷിച്ച് ടീം, കോഹ്‌ലി എവിടെ എന്ന് ആരാധകര്‍

ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ 49ാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച

Author : സമകാലിക മലയാളം ഡെസ്ക്

കേപ്ടൗണ്‍: ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ 49ാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച. കേപ്ടൗണ്‍ ടെസ്റ്റിന് ഇടയില്‍ ദ്രാവിഡിന്റെ ജന്മദിനവും ഇന്ത്യന്‍ ടീം ആഘോഷിച്ചു. എന്നാല്‍ ഇവിടെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അസാന്നിധ്യം ചൂണ്ടിക്കാണിക്കുകയാണ് ആരാധകര്‍. 

കേക്ക് മുറിച്ചുള്ള ദ്രാവിഡിന്റെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പേസര്‍ മുഹമ്മദ് ഷമിയാണ് പങ്കുവെച്ചത്. ഈ ചിത്രങ്ങളില്‍ കോഹ് ലിയെ കാണാതെ വന്നതോടെയാണ് ആരാധകര്‍ ചോദ്യവുമായി എത്തിയത്. 

കോഹ്‌ലിയുടെ മകളുടെ ജന്മദിനം

എന്നാല്‍ കോഹ് ലിയുടെ മകള്‍ വാമികയുടെ ഒന്നാം ജന്മദിനവും ജനുവരി 11നായിരുന്നു. കുടുംബത്തോടൊപ്പം മകളുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നിരിക്കാം കോഹ് ലി എന്നാണ് സൂചന. മകളുടെ ജന്മദിനത്തില്‍ സെഞ്ചുറിയുമായി ആഘോഷിക്കാന്‍ കോഹ് ലിക്ക് കഴിഞ്ഞില്ല. 79 റണ്‍സ് എടുത്ത് ഒന്നാം ഇന്നിങ്‌സില്‍ കോഹ് ലി മടങ്ങി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പുതിയ പള്‍സര്‍ 125 ലോഞ്ച് ഓഗസ്റ്റ് 12ന്; ഏകദേശം 85,000 രൂപ വില, ഫീച്ചറുകള്‍

ഇടുക്കിയില്‍ കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

നാപ്കിനില്‍ ഇന്ത്യയുടെ അപൂര്‍ണമായ ഭൂപടം, നോര്‍ത്ത് ഈസ്റ്റും കശ്മീരും ഇല്ല: വിമര്‍ശിച്ച് ലവ്‌ലിന

നീരൊഴുക്ക് ശക്തം: കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുടര്‍ന്നു, കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം