വാഷിങ്ടന്‍ സുന്ദറിന് കോവിഡ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും

വാഷിങ്ടന്‍ സുന്ദറിന് കോവിഡ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ താരം വാഷിങ്ടന്‍ സുന്ദറിന് കോവിഡ് സ്ഥിരീകരിച്ചു. അടുത്ത് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ വാഷിങ്ടന്‍ സുന്ദറിന് ഇടം ലഭിച്ചിരുന്നു. ഇതോടെ താരത്തിന്റെ ദക്ഷിണാഫ്രിക്കന്‍ യാത്രയും അനിശ്ചിതത്വത്തിലായി. 

കഴിഞ്ഞ പത്ത് മാസമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്നു താരം. ഈയടുത്ത് സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ താരം തമിഴ്‌നാടിനായി കളിക്കാനിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് വിളിയെത്തിയത്. 

രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. താരം ഐസൊലേഷനിലാണ്. 

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഈ മാസം 19, 21, 23 തീയതികളിലാണ്. വാഷിങ്ടന്‍ സുന്ദറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താരത്തെ ഒഴിവാക്കിയേക്കും. അങ്ങനെ വന്നാല്‍ നിലവില്‍ ടെസ്റ്റ് ടീമിനൊപ്പമുള്ള ജയന്ത് യാദവ് ഏകദിന പരമ്പരയ്ക്കില്ല. വാഷിങ്ടന്‍ സുന്ദറിന് പകരം ജയന്തിനെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com