ഫോട്ടോ: എഎഫ്പി 
Sports

ഇന്ത്യയെ സഞ്ജു നയിക്കും? ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന് രണ്ടാം നിര, വനിതാ ടീമും കളിക്കും

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കെഎല്‍ രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കാണ് വിശ്രമം നല്‍കാന്‍ ആലോചിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് പോരിനായി രണ്ടാം നിര ടീമിനെ അയക്കാന്‍ ബിസിസിഐ. വനിതാ ടീമിനേയും ഏഷ്യന്‍ ഗെയിംസില്‍ ഇറക്കും. ചൈനയിലാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് പകരം യുവ താരങ്ങള്‍ക്ക് അവസരമൊരുക്കാനായിരിക്കും ബിസിസിഐ ആലോചന. ചൈനയിലെ ഹാങ്ഷുവില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്. 

ലോകകപ്പ് പോരാട്ടങ്ങള്‍ മുന്നിലുള്ളതിനാലാണ് മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ്. ഇന്ത്യയാണ് വേദി. 

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കെഎല്‍ രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കാണ് വിശ്രമം നല്‍കാന്‍ ആലോചിക്കുന്നത്. ലോകകപ്പ് ടീമില്‍ ഇടം കിട്ടിയില്ലെങ്കില്‍ ഒരു പക്ഷേ സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്കായിരിക്കും അവസരം. 

സഞ്ജു, ഋതുരാജ് ഗെയ്ക്‌വാദ്, ഉമ്രാന്‍ മാലിക് അടക്കമുള്ളവരായിരിക്കും ടീമില്‍. സഞ്ജുവിനെ ഒരു പക്ഷേ ക്യാപ്റ്റനായും ഇറക്കിയേക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച പരിചയ സമ്പത്തായിരിക്കും ഇക്കാര്യത്തില്‍ സഞ്ജുവിനെ തുണയ്ക്കുക.

ഇതിനൊപ്പം ഇന്ത്യയുടെ വനിതാ ടീമും ഗെയിംസില്‍ ഇറങ്ങും. ഒന്നാം നിര സംഘം തന്നെയായിരിക്കും വനിതാ ടീമിനായി കളത്തിലിറങ്ങുക. 

2010, 14 വര്‍ഷങ്ങളിലാണ് ഗെയിംസില്‍ ടി20 ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്. എന്നാല്‍ രണ്ട് തവണയും ഇന്ത്യ ടീമിനെ കളിപ്പിച്ചില്ല. ഇത്തവണ പക്ഷേ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ കളിക്കും. ഇതാദ്യമായാണ് ഇന്ത്യ രണ്ട് ടീമുകളെ ഏഷ്യന്‍ ഗെയിംസില്‍ കളിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക