ഫോട്ടോ: ട്വിറ്റർ 
Sports

'സച്ചിന്‍ എന്നും പ്രചോദനം, ആ ഇരട്ട ശതകം ഏറെ പ്രിയപ്പെട്ടത്'; 'ബേബി ഡിവില്ലിയേഴ്‌സ്' പറയുന്നു

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നും തനിക്ക് പ്രചോദനമായിരുന്നതായി സൗത്ത് ആഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നും തനിക്ക് പ്രചോദനമായിരുന്നതായി സൗത്ത് ആഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ്. സച്ചിന്റെ ശൈലിയില്‍ നിന്ന് പലതും തന്റെ ബാറ്റിങ്ങിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബേബി ഡിവില്ലിയേഴ്‌സ് എന്ന് വിളിപ്പേരുള്ള ബ്രെവിസ് പറയുന്നു. 

സച്ചിന്‍ കളിച്ച വിധം എന്നും എനിക്ക് പ്രചോദനമായിരുന്നു. സച്ചിന്റെ ഏകദിനത്തിലെ ഇരട്ട ശതകമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇത്. എന്റെ സഹോദരനൊപ്പം ഇരുന്നാണ് ഞാന്‍ ആ മത്സരം കണ്ടത്. മനോഹരമായ ഇന്നിങ്‌സ് ആയിരുന്നു അത്, സൗത്ത് ആഫ്രിക്കയുടെ പതിനെട്ടുകാരന്‍ പറയുന്നു. 

പ്ലേയിങ് ഇറ്റ് മൈ വേ എന്ന ആത്മകഥ വായിച്ചു

പ്ലേയിങ് ഇറ്റ് മൈ വേ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഞാന്‍ വായിച്ചു. അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ എന്റെ കളിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. വിനയമുള്ളവനായിരിക്കുക എന്നതാണ് ഞാന്‍ സച്ചിനില്‍ നിന്ന് പഠിച്ച ഒരുകാര്യം. അഹംഭാവം തകര്‍ച്ചയ്ക്ക് കാരണമാവും...

ഡിവില്ലിയേഴ്‌സുമായി എന്നെ താരതമ്യപ്പെടുത്തുന്നത് സന്തോഷിപ്പിക്കുന്നു. എന്നാല്‍ എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ടാവണം. ഡെവാള്‍ഡ് ബ്രെവിസ് ആയി അറിയപ്പെടാനാണ് എനിക്ക് ആഗ്രഹം എന്നും സൗത്ത് ആഫ്രിക്കയുടെ യുവതാരം പറയുന്നു. 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ബ്രെവിസ്. മൂന്ന് കോടി രൂപയ്ക്കാണ് അണ്ടര്‍ 19 ലോകകപ്പിലെ റണ്‍വേട്ടക്കാരനെ മുംബൈ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ 506 റണ്‍സ് ആണ് ബ്രെവിസ് അടിച്ചു കൂട്ടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT