ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റും, ഹൊബാര്‍ട്ടും തമ്മിലുള്ള മത്സരത്തില്‍ നിന്ന്/ഫോട്ടോ: ട്വിറ്റര്‍ വീഡിയോ 
Sports

പന്ത് പിച്ച് ചെയ്തത് പിച്ചിന് പുറത്ത്, ബിഗ് ബാഷ് ലീഗിലെ വിചിത്ര ഡെലിവറി

2020 എങ്ങനെയായിരുന്നോ അതുപോലൊരു അസാധാരണ ഡെലിവറിയാണ് ബിഗ് ബാഷ് ലീഗില്‍ കഴിഞ്ഞ ദിവസം ബൗളറില്‍ നിന്ന് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: 2020ലെ താളം തെറ്റലുകള്‍ വര്‍ഷാവസാനവും ഇല്ലാതാവുന്നില്ല. 2020 എങ്ങനെയായിരുന്നോ അതുപോലൊരു അസാധാരണ ഡെലിവറിയാണ് ബിഗ് ബാഷ് ലീഗില്‍ കഴിഞ്ഞ ദിവസം ബൗളറില്‍ നിന്ന് വന്നത്. പന്ത് പിച്ച് ചെയ്തത് പിച്ചിന് പുറത്ത്. 

ഹൊബാര്‍ട്ട് ഹറികെയ്ന്‍സും ബ്രിസ്‌ബെയ്ന്‍ ഹീറ്റും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെ ബൗളറായ ലൂയിസ് ഗ്രിഗറിയില്‍ നിന്നാണ് വിചിത്ര ഡെലിവറി എത്തിയത്. ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഡെലിവറി എന്നാണ് ഗ്രിഗറിയുടെ ഡെലിവറി കണ്ട് കമന്റേറ്റര്‍മാര്‍ പറഞ്ഞത്. 

ഗ്രീഗറിയുടെ കാല് സ്ലിപ്പാവുകയും, പന്തിലുള്ള നിയന്ത്രണം ബൗളര്‍ക്ക് നഷ്ടമാവുകയും ചെയ്തു. അമ്പയര്‍ ആ ഡെലിവറിയില്‍ നോബോള്‍ വിളിച്ചു. പിന്നാലെ കിട്ടിയ ഫ്രീ ഹിറ്റില്‍ ഡേവിഡ് ഗാലറിയിലേക്ക് നിലം തൊടീക്കാതെ പറത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT