ഫോട്ടോ: ട്വിറ്റർ 
Sports

'ഉള്ളിലെ തീജ്വാലയ്ക്ക് ആ പഴയ ശോഭയില്ല', വിരമിക്കല്‍ പ്രഖ്യാപിച്ച് ഡിവില്ലിയേഴ്‌സ് 

ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചാണ് വിരമിക്കല്‍ പ്രഖ്യാപനം ഡിവില്ലിയേഴ്‌സ് ആരാധകരെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് എബി ഡി വില്ലിയേഴ്‌സ്. ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചാണ് വിരമിക്കല്‍ പ്രഖ്യാപനം ഡിവില്ലിയേഴ്‌സ് ആരാധകരെ അറിയിച്ചത്. 

നേരത്തെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ച ഡി വില്ലിയേഴ്‌സ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ലീഗ് മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ വരുന്ന ഐപിഎല്‍ സീസണില്‍ ഉള്‍പ്പെടെ ഇനി ഡിവില്ലിയേഴ്‌സിന്റെ 360 ഡിഗ്രി ബാറ്റിങ് കാണാനാവില്ല. 

ഇതൊരു അതിശയിപ്പിക്കുന്ന യാത്രയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ തീരുമാനിക്കുകയാണ്. വീട്ടുമുറ്റത്ത് സഹോദരങ്ങള്‍ക്കൊപ്പം തുടങ്ങിയത് മുതല്‍ ആസ്വദിച്ചാണ അനിയന്ത്രിതമായ ആവേശത്തോടെ ഞാന്‍ ക്രിക്കറ്റ് കളിച്ചത്. ഇപ്പോള്‍ 37ാമത്തെ വയസില്‍ എന്റെ ഉള്ളിലെ ആ തീയ്ക്ക് അത്ര ശോഭയില്ല, വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ച് ഡിവില്ലിയേഴ്‌സ് പറഞ്ഞു. 

10 സീസണുകള്‍ നീണ്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ബന്ധമാണ് ഡിവില്ലിയേഴ്‌സ് അവസാനിപ്പിക്കുന്നത്. വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്താന്‍ ഒരുപാട് സമയം എടുത്തു. എന്നാല്‍ കുടുംബത്തിനൊപ്പം സമയം ചിലവിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആര്‍സിബി മാനേജ്‌മെന്റിനും എന്റെ സുഹൃത്ത് വിരാട് കോഹ് ലിക്കും സഹതാരങ്ങള്‍ക്കുമെല്ലാം നന്ദി പറയുന്നു എന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സ്വന്തമാക്കി കാവ്യ മാരന്റെ സണ്‍റൈസേഴ്‌സ് ലീഡ്‌സ്!

SCROLL FOR NEXT