നിലവില് ലോക ക്രിക്കറ്റിലെ പേരുകേട്ട ബൗളിങ്ങ് നിരകളില് ഒന്നായാണ് ഇന്ത്യയുടേത് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല് 130ല് താഴെയുള്ള സ്കോര് പ്രതിരോധിക്കാനുള്ള മൂര്ച്ച ഇന്ത്യന് ബൗളിങ് ഇതുവരെ ടി20 ക്രിക്കറ്റില് പുറത്തെടുത്തിട്ടില്ല.
130ല് താഴെ സ്കോറിലേക്ക് ടി20യില് ആറ് വട്ടമാണ് ഇന്ത്യ വീണത്. ആറ് വട്ടവും ജയം ഇന്ത്യയുടെ പക്കല് നിന്ന് അകന്നു. ഡെത്ത് ഓവറില് മികവ് കാണിക്കാന് ബൂമ്ര ഉള്പ്പെടെയുള്ള ബൗളര്മാര്ക്ക് മികവുണ്ടെങ്കിലും ചെറിയ സ്കോര് പ്രതിരോധിക്കുമ്പോള് എതിരാളികളില് സമ്മര്ദം നിറയ്ക്കാന് ഇവര്ക്ക് കഴിയുന്നില്ല.
ഇന്ത്യക്കെതിരെ വേഗത്തില് ചെയ്സ് ചെയ്ത് ജയിക്കുന്ന മൂന്നാമത്തെ ടീമായി ഇംഗ്ലണ്ട്. ഇന്ത്യ ഉയര്ത്തിയ 125 റണ്സ് 15.3 ഓവറില് ഇംഗ്ലണ്ട് മറികടന്നു. 2008ല് 11.2 ഓവറിലും, 2012ല് 14.5 ഓവറിലും ഇന്ത്യക്കെതിരെ ചെയ്സ് ചെയ്ത് ജയം പിടിച്ച ഓസ്ട്രേലിയയാണ് ഇവിടെ ഒന്നാമത്.
ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം ടി20. അഗ്രസീവ് ബാറ്റിങ് സമീപനമാണ് ഇന്ത്യ പുറത്തെടുക്കുക എന്ന് ആദ്യ ടി20ക്ക് മുന്പായി കോഹ് ലി പറഞ്ഞിരുന്നു. എന്നാല് തുടക്കത്തില് തന്നെ ഇന്ത്യ ബാറ്റിങ് തകര്ച്ചയിലേക്ക് വീണു. രണ്ടാം ടി20യിലും ഇതേ ബാറ്റിങ് സമീപനം ഇന്ത്യ തുടര്ന്നേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates