ഫോട്ടോ: ട്വിറ്റർ 
Sports

'ഫ്രാഞ്ചൈസിയിലെ റോള്‍ അല്ല ദേശിയ ടീമിലേക്ക് വരുമ്പോള്‍'; ഹര്‍ദിക്കിന്റെ ബാറ്റിങ് പൊസിഷന്‍ ചൂണ്ടി ദ്രാവിഡ് 

ബാറ്റിങ്ങിലും ബൗളിങ്ങിലും വളരെ മികച്ച താരമാണ് ഹര്‍ദിക്. ഇന്ത്യക്ക് വേണ്ടി ഹര്‍ദിക് മികവ് പുറത്തെടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ വണ്‍ ഡൗണായും നാലാമതായും ബാറ്റ് ചെയ്‌തെങ്കിലും ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക്കിനെ ഫിനിഷറായിട്ടാവും പരിഗണിക്കുക എന്ന സൂചന നല്‍കി രാഹുല്‍ ദ്രാവിഡ്. ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള റോളില്‍ നിന്ന് ദേശിയ ടീമിലേക്ക് എത്തുമ്പോള്‍ മാറ്റമുണ്ടാവും എന്നാണ് ദ്രാവിഡ് പ്രതികരിച്ചത്. 

ബാറ്റിങ്ങിലും ബൗളിങ്ങിലും വളരെ മികച്ച താരമാണ് ഹര്‍ദിക്. ഇന്ത്യക്ക് വേണ്ടി ഹര്‍ദിക് മികവ് പുറത്തെടുക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഐപിഎല്ലില്‍ നല്ല ഫോമിലാണ് എന്നതിന്റെ സൂചനയാണ് ഹര്‍ദിക് നല്‍കിയത്. കളി ആരംഭിക്കുന്നതിന് മുന്‍പ് ബാറ്റിങ് ഓര്‍ഡറിനെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഫ്രാഞ്ചൈസിയിലെ റോളില്‍ നിന്ന് ദേശിയ ടീമിലേക്ക് എത്തുമ്പോള്‍ മാറ്റം ഉണ്ടാവാം, രാഹുല്‍ ദ്രാവിഡ് പറഞ്ഞു. 

ഐപിഎല്ലില്‍ ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ആകര്‍ഷകമായിരുന്നു. എന്നാല്‍ ഒരു ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമാവുമ്പോള്‍ പ്രത്യേക സ്ഥാനങ്ങള്‍ വേണമെന്നില്ല. ഹര്‍ദിക് വീണ്ടും ബൗളിങ് ആരംഭിച്ചത് ഞങ്ങളെ സംബന്ധിച്ച് നല്ല കാര്യമാണ്. ഹര്‍ദിക്കില്‍ നിന്ന് ഏറ്റവും മികച്ചത് പുറത്തു കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിയും എന്നും ദ്രാവിഡ് പറയുന്നു.

സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ചാണ് ഹര്‍ദിക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരുന്നത്. 487 റണ്‍സ് ആണ് ഹര്‍ദിക് കണ്ടെത്തിയത്. 44.27 ആണ് ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌ററ്റ് 131.26. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍