ഇം​ഗ്ലണ്ട് ടീം/ ട്വിറ്റർ 
Sports

തുടക്കം പതറി; പിന്നാലെ കോട്ടകെട്ടി ബെയര്‍‌സ്റ്റോ- ലോറന്‍സ് സഖ്യം; ശ്രീലങ്കയെ തകര്‍ത്ത് ഇംഗ്ലണ്ട്

തുടക്കം പതറി; പിന്നാലെ കോട്ടകെട്ടി ബെയര്‍‌സ്റ്റോ- ലോറന്‍സ് സഖ്യം; ശ്രീലങ്കയെ തകര്‍ത്ത് ഇംഗ്ലണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഗാല്ലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ശ്രീലങ്ക ഉയര്‍ത്തിയ 74 റണ്‍സ് വിജയ ലക്ഷ്യം അഞ്ചാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇംഗ്ലണ്ട് മറികടന്നു.

മൂന്നിന് 38 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിനം ബാറ്റിങ് തുടങ്ങിയത്. ജോണി ബെയര്‍സ്‌റ്റോയും (35*) ഡാനിയല്‍ ലോറന്‍സും (21*) കോട്ട കെട്ടി നിന്നതോടെ ഇംഗ്ലണ്ട് വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.

ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 135 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 421 റണ്‍സ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ലങ്ക 359 റണ്‍സില്‍ പുറത്തായി.

ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 321 പന്തുകള്‍ നേരിട്ട റൂട്ട് ഒരു സിക്‌സും 18 ഫോറുമടക്കം 228 റണ്‍സെടുത്തു. റൂട്ടാണ് കളിയിലെ താരം.

രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ തിരിമന്നെ (111), കുശാല്‍ പെരേര (62), ഏയ്ഞ്ചലോ മാത്യൂസ് (71) എന്നിവരുടെ മികവില്‍ 359 റണ്‍സെടുത്ത ശ്രീലങ്ക, ഇംഗ്ലണ്ടിനു മുന്നില്‍ 74 റണ്‍സ് വിജയ ലക്ഷ്യം വയ്ക്കുകയായിരുന്നു.

നാലാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് തുടക്കത്തില്‍ പതറി. 14 റണ്‍സിനിടെ ഡൊമിനിക് സിബ്ലി (2), സാക്ക് ക്രൗളി (8), ജോ റൂട്ട് (1) എന്നിവരെ പുറത്താക്കി ലങ്ക, ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ 62 റണ്‍സ് ചേര്‍ത്ത ബെയര്‍സ്‌റ്റോ-  ലോറന്‍സ് സഖ്യം ഇംഗ്ലണ്ടിനെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT