ചെന്നൈ ടെസ്റ്റിന്‍ ബൂമ്രയും ഇശാന്ത് ശര്‍മയും/ഫോട്ടോ: പിടിഐ 
Sports

ചെന്നൈയില്‍ ലക്ഷ്യം വെക്കുന്ന സ്‌കോര്‍ 700, കഴിയുന്നത്ര റണ്‍സ് നേടുമെന്ന് റൂട്ട്

600-700 ടോട്ടല്‍ ആണ് ചെന്നൈയില്‍ ടീം ലക്ഷ്യം വെക്കുന്നത് എന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച് ഇംഗ്ലണ്ട്. 600-700 ടോട്ടല്‍ ആണ് ചെന്നൈയില്‍ ടീം ലക്ഷ്യം വെക്കുന്നത് എന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞു. 

എത്രമാത്രം റണ്‍സ് കണ്ടെത്താനാവുമോ അത്രയും കണ്ടെത്താനാണ് ശ്രമം. സാധ്യമായാല്‍ 600,700. ഒന്നാം ഇന്നിങ്‌സില്‍ പരമാവധി മുന്‍തൂക്കം നേടാനാണ് ശ്രമിക്കുക എന്നും റൂട്ട് പറഞ്ഞു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങിയിരിക്കുന്നത്. 

211 ഡെലിവറികളില്‍ നിന്ന് 135 റണ്‍സുമായി റൂട്ടും, 4 റണ്‍സുമായി ബെന്‍ സ്റ്റോക്ക്‌സുമാണ് ക്രീസില്‍. തന്റെ നൂറാം ടെസ്റ്റിന് ഇറങ്ങിയ ക്യാപ്റ്റന്‍ ജോ റൂട്ട് ആദ്യ ദിനം സെഞ്ചുറിയോടെ ഉജ്വലമാക്കിയിരുന്നു. റൂട്ടിന്റെ കരിയറിലെ 20ാം സെഞ്ചുറിയായിരുന്നു അത്.

100ാം ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ക്യാപ്റ്റന്‍ എന്ന നേട്ടവും ഇവിടെ റൂട്ട് സ്വന്തമാക്കിയിരുന്നു. ആദ്യ ദിനത്തില്‍ ചെന്നൈയിലെ പിച്ചില്‍ നിന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിച്ചില്ല. രണ്ടാം ദിനം മികച്ച സ്‌കോറിലേക്ക് പോവുന്ന ഇംഗ്ലണ്ടിന് തടയിടുക ഇന്ത്യക്ക് വെല്ലുവിളിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

സെഞ്ച്വറി; ചരിത്രമെഴുതി ബം​​ഗ്ലാദേശിന്റെ 'ശോഭന മോസ്താരി'!