ചിത്രം: ട്വിറ്റർ 
Sports

'ഇവിടെ ഒരു രാജാവേ ഉള്ളു, അതാണ് കിങ് കോഹ്‌ലി'- ചഹല്‍

മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോനിയെക്കുറിച്ചും ചഹല്‍ പറയുന്നു. നല്ല സെന്‍സ് ഓഫ് ഹ്യൂമറുള്ള ആളാണ് ധോനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയെ വാനോളം പുകഴ്ത്തി സഹ താരം യുസ്‌വേന്ദ്ര ചഹല്‍. കോഹ്‌ലി രാജാവാണെന്നു ചഹല്‍ പറയുന്നു. 

'ഇവിടെ ഒരേയൊരു രാജാവേ ഉള്ളു. അത് കിങ് കോഹ്‌ലിയാണ്'- ചഹല്‍ വ്യക്തമാക്കി. ഒരു യു ട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 

മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോനിയെക്കുറിച്ചും ചഹല്‍ പറയുന്നു. നല്ല സെന്‍സ് ഓഫ് ഹ്യൂമറുള്ള ആളാണ് ധോനി. മറ്റുള്ളവരെ സഹായിക്കാന്‍ സദാ സന്നദ്ധനായി നില്‍ക്കുന്ന ആള്‍ കൂടിയാണ് അദ്ദേഹമെന്നും ചഹല്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങളെക്കുറിച്ചും താരം പറയുന്നു. ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ മികച്ച ടീമിനെ ഇറക്കും. എല്ലാവരും കഠിനമായ പരിശീലനത്തിലാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ ചൂണ്ടിക്കാട്ടി. 

'ഗ്രൗണ്ടിന്റെ വലിപ്പം നോക്കിയല്ല എന്റെ ബൗളിങ്. എല്ലായപ്പോഴും എന്റെ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ക്രീസില്‍ നില്‍ക്കുന്ന താരത്തിന്റെ ഉയരത്തിനനുസരിച്ചാണ് ലൈനും ലെങ്തും ക്രമീകരിക്കുന്നത്.' 

ഇഷ്ടപ്പെട്ട പാകിസ്ഥാന്‍ താരം ആരാണെന്ന ചോദ്യത്തിനു ചഹലിന്റെ മറുപടി ഇങ്ങനെ- 

'ഞാന്‍ പാക് ടീമിനെതിരെ കുറച്ചു മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കാണ്'- ചഹല്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT