മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്/ പിടിഐ 
Sports

'ഇന്ത്യക്ക് കൊടുത്തത് വേറെ പന്തോ? പരിശോധിക്കണം'- ഗുരുതര ആരോപണവുമായി മുന്‍ പാക് താരം

ഐസിസിയും ബിസിസിഐയും ഇന്ത്യക്ക് അനുകൂലമായി മത്സരം മാറാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന വലിയ ആരോപണമാണ് മുന്‍ താരം ഉന്നയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ. ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് സഖ്യമാണ് ഒന്‍പത് വിക്കറ്റുകള്‍ പങ്കിട്ടെടുത്ത് ശ്രീലങ്കയെ വെറും 55 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയത്. വിജയത്തിനു പിന്നാലെ ഗുരുതര ആരോപണങ്ങളാണ് മുന്‍ പാക് താരം ഉന്നയിച്ചത്. 

ഐസിസിയും ബിസിസിഐയും ഇന്ത്യക്ക് അനുകൂലമായി മത്സരം മാറാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന വലിയ ആരോപണമാണ് മുന്‍ താരം ഉന്നയിക്കുന്നത്. പന്ത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറയുന്നു. 

'ഇന്ത്യ ബാറ്റിങിനു ഇറങ്ങുമ്പോള്‍ അവര്‍ നന്നായി ബാറ്റ് ചെയ്യുന്നു. അതേ പിച്ചില്‍ എതിര്‍ ടീം ബാറ്റിങിനു ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അതു വരെ കാണാത്ത മികവ് പ്രകടിപ്പിക്കുന്നു. ഡിആര്‍എസുകളെല്ലാം ഏറിയ പങ്കും അവര്‍ക്ക് അനുകൂലമാകുന്നു.' 

'സിറാജും ഷമിയും പന്ത് സ്വിങ് ചെയ്യുന്ന രീതി നോക്കിയാല്‍ എതിര്‍ ടീം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നേരെ എറിഞ്ഞ പന്ത് പോലെയല്ലെന്നു തോന്നുന്നു. സ്വിങ് ചെയ്യുന്നതിനായി ഒരു അധിക കോട്ടിങ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കിട്ടുന്ന പന്തിലുണ്ട്. അതിനായി ഐസിസിയോ ബിസിസിഐയോ ഇന്ത്യക്ക് സവിശേഷ രീതിയിലുള്ള പന്ത് നല്‍കുണ്ടോയെന്നു സംശയമുണ്ട്. എന്തായാലും പന്ത് പരിശോധനയ്ക്ക് വിധേയമാക്കണം'- ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് ഏറെ വിവാദമായ പരാമര്‍ശങ്ങള്‍ ഹസന്‍ റാസ നടത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21