ഫോട്ടോ: ട്വിറ്റർ 
Sports

'ഇത് ധൈര്യമല്ല, വിഡ്ഢിത്തമാണ്'; ഷോട്ട് സെലക്ഷനില്‍ ഋഷഭ് പന്തിനെതിരെ വിമര്‍ശനം ശക്തം

ജോഹന്നാസ്ബര്‍ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് പന്തില്‍ ഡക്കായാണ് ഋഷഭ് പന്ത് മടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ നില്‍ക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് നേര്‍ക്ക് വിമര്‍ശനം ശക്തം. പന്തിന്റെ ഷോട്ട് സെലക്ഷനെ ചൂണ്ടിയാണ് വിമര്‍ശനം ശക്തമാവുന്നത്. 

ജോഹന്നാസ്ബര്‍ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് പന്തില്‍ ഡക്കായാണ് ഋഷഭ് പന്ത് മടങ്ങിയത്. ഏകദിനത്തിലാണ് പന്ത് അങ്ങനെ ഒരു ഷോട്ട് കളിച്ചത് എങ്കില്‍ ഇത്രയും വിമര്‍ശനം ഉണ്ടാവില്ല. എന്നാല്‍ ഇവിടെ ഈ സാഹചര്യത്തില്‍ അതുപോലൊരു ഷോട്ട്...ധീരതയും വിഡ്ഡിത്തവും തമ്മിലുള്ളത് നേരിയ വ്യത്യാസമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് ധീരതയല്ല, വിഡ്ഡിത്തമാണ്, ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞു. 

കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം

ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും പന്തിനെതിരെ രംഗത്തെത്തി. കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം എന്നാണ് ഗാവസ്‌കര്‍ പ്രതികരിച്ചത്. ക്രീസില്‍ രണ്ട് പുതിയ ബാറ്റ്‌സ്മാന്മാര്‍ നില്‍ക്കുന്ന സമയം. അപ്പോഴാണ് പന്ത് അതുപോലൊരു ഷോട്ട് കളിക്കുന്നത്. ആ ഷോട്ട് കളിച്ചതിന് ഒരു ഒഴികഴിവും പറയാനാവില്ല, ഗാവസ്‌കര്‍ പറഞ്ഞു. 

സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചതാണെന്നുള്‍പ്പെടെയുള്ള വാദങ്ങള്‍ പറയരുത്. ഈ ബൗണ്‍സര്‍ പ്രഹരങ്ങളെല്ലാം ശരീരത്തില്‍ ഏറ്റുവാങ്ങിയ കളിക്കാരുണ്ട്. രഹാനെയും പൂജാരയുമെല്ലാം അവരുടെ ശരീരം കൊണ്ടാണ് ഇത്തരം പന്തുകള്‍ നേരിട്ടത്. പന്തും അതുപോലെ പൊരുതണമായിരുന്നു എന്നും ഗാവസ്‌കര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT