ഫോട്ടോ: ട്വിറ്റർ 
Sports

ഈ കലിപ്പ് നിങ്ങള്‍ കാണുന്നത് ആദ്യമായാവും, പക്ഷേ ഡ്രസ്സിങ് റൂമില്‍ പലപ്പോഴും സംഭവിക്കാറുണ്ട്‌: രാഹുല്‍ ദ്രാവിഡ് 

മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് എതിരെ ചെയ്‌സ് ചെയ്ത് ജയിച്ചപ്പോഴാണ് ക്യാപ് നിലത്തെറിഞ്ഞ് ദേഷ്യത്തില്‍ ഡ്രസ്സിങ് റൂമിലേക്ക് ദ്രാവിഡ് മടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗ്രൗണ്ടിലും പുറത്തും ശാന്തനായ രാഹുല്‍ ദ്രാവിഡെനെയാണ് നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നില്‍ക്കുന്ന സമയം രാഹുല്‍ ദ്രാവിഡിന്റെ കലിപ്പ് ക്രിക്കറ്റ് ലോകം കണ്ടു. അതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുകയാണ് ദ്രാവിഡ്. 

എനിക്ക് അഭിമാനിക്കാവുന്ന നിമിഷമല്ല ഇത് എന്നാണ് ദ്രാവിഡ് പറയുന്നത്. എന്നാല്‍ വികാരങ്ങളെല്ലാം നിയന്ത്രിക്കുന്ന വ്യക്തിയാവാന്‍ എപ്പോഴും ശ്രമിക്കുന്ന ആളാണ് താനെന്നും ദ്രാവിഡ് പറഞ്ഞു. 2014ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന് എതിരെ ചെയ്‌സ് ചെയ്ത് ജയിച്ചപ്പോഴാണ് ക്യാപ് നിലത്തെറിഞ്ഞ് ദേഷ്യത്തില്‍ ഡ്രസ്സിങ് റൂമിലേക്ക് ദ്രാവിഡ് മടങ്ങിയത്. 

ഇങ്ങനെ സ്വയം നിയന്ത്രണം വിടുന്ന നിമിഷം ആദ്യമായല്ലെന്നാണ് ദ്രാവിഡ് പറയുന്നത്. ഇങ്ങനെ സംഭവിക്കുന്നത് ആദ്യമായല്ല. അങ്ങനെയെല്ലാം സംഭവിക്കും. എന്നാല്‍ പരസ്യമായി അങ്ങനെ സംഭവിച്ചത് ആദ്യമായാണ്. ഇതിന് മുന്‍പെല്ലാം ഡ്രസ്സിങ് റൂമിലായിരിക്കും സംഭവിച്ചിട്ടുള്ളത്, ദ്രാവിഡ് പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റില്‍ നിങ്ങളുടെ മേല്‍ എപ്പോഴും വലിയ സമ്മര്‍ദമുണ്ടാവും. ഒരുപാട് കണ്ണുകള്‍ നിങ്ങള്‍ക്ക് മുകളിലുണ്ടാവും. നിങ്ങള്‍ ചെയ്യുന്നതെല്ലാം ഒരുപാട് പേര്‍ നോക്കുന്നുണ്ടാവും. ഈ ബഹളങ്ങളെല്ലാം അടിച്ചു പുറത്താക്കുക എന്നതിലൂടെയാണ് നമ്മുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാവുക എന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം