ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി 
Sports

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ റെക്കോര്‍ഡ് കാണികള്‍; മെല്‍ബണിലെ ആദ്യ ദിന ടിക്കറ്റുകള്‍ മുഴുവനും വിറ്റു

പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ആതിഥേയരായ ഓസീസ് വന്‍ തിരിച്ചുവരവ് നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരം ആരംഭിക്കാനിരിക്കെ നാലാം ടെസ്റ്റിലെ ആദ്യ ദിനത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ടുകള്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്സിങ് ഡേ മത്സരത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്.

പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ആതിഥേയരായ ഓസീസ് വന്‍ തിരിച്ചുവരവ് നടത്തി, അഡ്‌ലെയ്ഡില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കി. അഡ്‌ലെയ്ഡ് ടെസ്റ്റിന് രണ്ട് ദിവസങ്ങള്‍ക്കിടെ നാലാം ടെസ്റ്റ് മത്സരത്തിനായുള്ള ടിക്കറ്റുകള്‍ വന്‍തോതില്‍ വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ അറിയിച്ചു. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന് ശേഷം ഡിസംബര്‍ 26 ന് ആരംഭിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിനായി രണ്ട് ടീമുകളും മെല്‍ബണിലേക്ക് പോകും.

അതേസമയം അഡ്‌ലെയ്ഡില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ റെക്കോര്‍ഡ് കാണികളാണ് എത്തിയത്. മൂന്ന് ദിവസങ്ങളിലായി 135,012 കാണികളാണ് എത്തിയത്. മത്സരത്തിന്റെ ആദ്യ ദിനത്തില്‍ മാത്രം 36,225 ആരാധകര്‍ അഡ്‌ലെയ്ഡില്‍ എത്തി. നേരത്തെ അഡ്‌ലെയ്ഡില്‍ ഇന്ത്യ- ഓസീസ് മത്സരം കാണാനെത്തിയ 113,009 എന്ന മുന്‍ റെക്കോര്‍ഡാണ് പഴങ്കഥയായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലും റെക്കോര്‍ഡ് കാണികളാണ് എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT