Tilak Varma bizarre run out x
Sports

ഫോർ ആയില്ല, പോരാത്തതിന് വിചിത്ര റണ്ണൗട്ടും! തിലക് വർമ 'ബ്ലണ്ടർ' (വിഡിയോ)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ അവിശ്വസനീയ ഔട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ വിചിത്ര രീതിയിൽ റണ്ണൗട്ടായി തിലക് വർമ. സ്വന്തം അശ്രദ്ധയാണ് അദ്ദേഹത്തിന്റെ പുറത്താകലിനു വഴിയൊരുക്കിയത്. മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് വൈസ് ക്യാപ്റ്റന്റെ അപ്രതീക്ഷിത റണ്ണൗട്ട്. 16 പന്തിൽ 28 റൺസുമായി നിൽക്കുന്നതിനിടെയാണ് തിലകിന്റെ അവിശ്വസനീയ പുറത്താകൽ.

​ഗുഡാകേഷ് മോട്ടി എറിഞ്ഞ ലോ ഫുൾ ടോസ് പന്ത് അക്ഷർ പട്ടേൽ ഡീപ് ബാക്ക്‌വേർഡ് സ്ക്വയർ ലെ​ഗിലേക്ക് ഫ്ലിക്ക് ചെയ്തു. പന്ത് ബൗണ്ടറിയിലേക്ക് പോകുമെന്നു കരുതിയിരിക്കെ കാമിൽ പൂരാൻ അതിവേ​ഗം ഓടിച്ചെന്ന് ഡൈവ് ചെയ്ത് പന്ത് തടുത്തു. താരത്തിന്റെ കൈയിൽ നിന്നു തെറിച്ച് ​ഗ്രൗണ്ടിലൂടെ നീങ്ങി ഫോറിലേക്ക് പന്ത് പോകുന്നതും പൂരാൻ തട്ടിയകറ്റി. പിന്നാലെ പൂരാൻ പന്ത് തിരികെ ക്രീസിലേക്ക് എറിഞ്ഞു നൽകി.

അതിനിടെ പന്ത് ഫോറായെന്നു കരുതിയിരിക്കുകയായിരുന്നു തിലകും അക്ഷറും. ഒരു റൺ പൂർത്തിയാക്കിയ ശേഷം ഇരുവരും പിച്ചിനു മധ്യത്തിൽ നിൽക്കുന്നതിനിടെ പൂരാൻ പന്ത് ക്യാപ്റ്റൻ ഷായ് ഹോപിനു നൽകി. ഹോപിന്റെ കൈയിൽ പന്തെത്തും മുൻപ് തന്നെ അക്ഷർ സുരക്ഷിതമായി ക്രീസിലെത്തി. എന്നാൽ അശ്രദ്ധമായി ബൗളിങ് എൻഡിലേക്ക് നടന്ന തിലക് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. താരം പതുക്കെ നടക്കുന്നതിനിടെ ഷായ് ഹോപ് പന്ത് നേരെ ബൗളിങ് എൻഡിലുണ്ടായിരുന്ന മോട്ടിക്ക് എറിഞ്ഞു നൽകി. തിലക് ക്രീസിലെത്തും മുൻപ് മോട്ടി രണ്ട് ബെയ്ലുകളും തട്ടി.

പിന്നാലെ മൂന്നാം അംപയർ സംഭവം വിശദമായി പരിശോധിച്ചു. തിലക് ഔട്ടാണെന്നു വിധിക്കുകയും ചെയ്തു.

മൂന്നാം ടി20 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു മുന്നില്‍ 224 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യ വച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 223 റണ്‍സില്‍ എല്ലാവരും പുറത്തായി. അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണ അഭിഷേക് ശര്‍മയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, അവസാന ഓവറില്‍ 3 ഫോറുകള്‍ സഹിതം 6 പന്തില്‍ 13 റണ്‍സെടുത്ത് പ്രിന്‍സ് യാദവ് എന്നിവരുടെ അവസരോചിത ഇന്നിങ്‌സുകളും ഇന്ത്യക്ക് ബലമായി.

Tilak Varma was bizarrely run out for 28 after a lapse in concentration saw him throw his wicket away during the third T20I against the West Indies at the Holkar Stadium in Indore on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ഫോണ്‍ ഹാക്ക് ചെയ്യണ്ട, ഒടിപി വേണ്ട; എന്താണ് 'ജംപ്ഡ് ഡെപോസിറ്റ് തട്ടിപ്പ്, മുന്നറിയിപ്പ്

ഇൻഡി​ഗോ വിമാനത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം; ഹൈദരാബാദിൽ ഇറക്കി

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാര്‍

അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്