Tilak Varma  x
Sports

റണ്‍ ചെയ്‌സില്‍ കോഹ്‌ലിയെ വെട്ടി; ആ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി തിലക് വര്‍മ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച ബാറ്റിങ്

സമകാലിക മലയാളം ഡെസ്ക്

ധരംശാല: ടി20 ക്രിക്കറ്റില്‍ അനുപമ നേട്ടവുമായി തിലക് വര്‍മ. റെക്കോര്‍ഡില്‍ തിലക്, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ മറികടന്നു. റണ്‍ ചെയ്‌സില്‍ രാജാവായ കോഹ്‌ലിയുടെ ബാറ്റിങ് ആവറേജാണ് തിലക് പഴങ്കഥയാക്കിയത്.

ടി20യില്‍ റണ്‍സ് ചെയ്‌സുകളില്‍ (കുറഞ്ഞത് 500 റണ്‍സ്) ഏറ്റവും മികച്ച ആവറേജ് ഇനി തിലകിന്റെ പേരില്‍. റണ്‍സ് ചെയ്‌സില്‍ തിലകിന്റഎ ആവറേജ് 68ല്‍ എത്തി. കോഹ്‌ലിക്ക് 67.1 ആണ് ആവറേജ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ പുറത്താകാതെ 26 റണ്‍സെടുത്തതോടെയാണ് നേട്ടം. പരമ്പരയില്‍ മിന്നും ഫോമിലാണ് താരം ബാറ്റ് വീശുന്നത്.

അന്താരാഷ്ട്ര ടി20 കരയറില്‍ 1110 റണ്‍സാണ് താരത്തിന്റെ നേട്ടം. ആവറേജ് 48.26. 39 ടി20 മത്സരങ്ങളില്‍ നിന്നായി 2 സെഞ്ച്വറികളും 5 അര്‍ധ സെഞ്ച്വറികളും അക്കൗണ്ടിലുണ്ട്. പുറത്താകാതെ 120 റണ്‍സെടുത്തതാണ് മികച്ച പ്രകടനം.

Young Indian cricketer Tilak Varma has achieved a remarkable feat, surpassing Virat Kohli's average in T20I run chases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ഒറ്റയാള്‍ പട്ടാളം; സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം'; രൂക്ഷവിമര്‍ശനവുമായി സിപിഐ

നട്ടുച്ചയ്ക്ക് കൂരിരുട്ട്, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും കാണാം; വരുന്നു സമ്പൂര്‍ണ സൂര്യഗ്രഹണം

കബഡി കളിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തി; താരത്തെ അക്രമികള്‍ വെടിവച്ചുകൊന്നു; അന്വേഷണം

പാലക്കാട് തിരുമിറ്റിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

ജനവാസ മേഖലയില്‍ കടുവ; രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ അവധി പ്രഖ്യാപിച്ച് കലക്ടര്‍

SCROLL FOR NEXT